വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം : ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയിലെ ദാവന്‍ഗരെയില്‍ വായ്പ തിരിച്ചടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. ഭാര്യ എടുത്ത വായ്പയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ ക്രൂരമായി മര്‍ദിച്ചു.

ചൊവ്വാഴ്ചയായിരുന്നു സംഭവം. വിദ്യ എന്ന യുവതി ഭര്‍ത്താവിന്റെ ജാമ്യത്തില്‍ പണം കടമെടുത്തിരുന്നു. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കി. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. യുവതിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ഭര്‍ത്താവ് വിജയ് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നു.
നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ തൊട്ടടുത്തുള്ള ചന്നഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. യുവതിയുടെ മൂക്ക് അറ്റുപോയിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യയുടെ ഭര്‍ത്താവിനെതിരേ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !