എടക്കാനം റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും

ഇരിട്ടി : എടക്കാനം റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഘത്തിൽ ഷുഹൈബ് വധക്കേസ് പ്രതിയും. ഇന്നലെ വൈകിട്ടാണ് വ്യൂ പോയന്റിലെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. 15 പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ഇതിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുമുണ്ട്.

മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാർ മറഞ്ഞു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ ‍‍(47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ്, (40), പി. രഞ്ജിത്ത് (29) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ടോടെ വ്യൂ പോയന്റിൽ എത്തിയ ഒരു സംഘം സ്ഥലത്തുണ്ടായിരുന്ന ചിലരുമായി വാക്കുതർക്കമുണ്ടായി. സംഘം തിരികെപ്പോയ ശേഷം കൂടുതൽ ആളുകളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

പിന്നീട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എടക്കാനത്ത് പുഴക്കരയിലേക്ക് കാർ മറിഞ്ഞത്. മറിഞ്ഞ വാഹനം പൊലീസ് സംരക്ഷണത്തിലാണ്. അതിനിടെ സംഘം യുവാവിനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !