തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഭക്ഷണം ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും റിസപ്ഷനിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എറിയാട് സ്വദേശികളായ ഇഴവഴിക്കൽ അബ്ദുൾ റഹീം (28), വാഴക്കാലയിൽ അഷ്കർ (35), കൈതക്കപറമ്പിൽ വീട്ടിൽ അഷിഫ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്.
ചന്തപ്പുര ഉഴുവത്തുകടവ് ദേശത്ത് തരുപീടികയിൽ വീട്ടിൽ മുഹമ്മദ് നൗഫൽ (24), ചൂളകട്ടിൽ വീട്ടിൽ മുഹമ്മദ് അൽ താബ് (27) എന്നിവർക്കാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10:30-ഓടെ ചന്തപ്പുരയ്ക്കടുത്തുള്ള സ്റ്റൈൽ ഹോം അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്.
മുഹമ്മദ് അൽ താബിൻ്റെ പരാതിയിൽ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ വൈഷ്ണവ്, സി.പി.ഒ. മാരായ അബീഷ്, ജോസഫ്, ധനേഷ്, ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.