കുവൈത്ത് സിറ്റി: കുവൈത്തിൽ ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ നൂതനമായി ഒളിപ്പിച്ച നിലയിൽ 4 ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.
കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ജനറൽ ഫയർ ഫോഴ്‌സും ചേർന്നാണ് ശ്രമം പരാജയപ്പെടുത്തിയത്. ഏകദേശം 12 ദശലക്ഷം കുവൈത്ത് ദിനാർ വില വരുമിത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം, നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രതി വിദേശത്താണ്. വ്യക്തിയെ പിടികൂടി നിയമനടപടികൾ ആരംഭിക്കുന്നതിന് വിദേശ രാജ്യത്തെ ഡ്രഗ് കൺട്രോൾ ഏജൻസിയുമായി ഏകോപനം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.