സോഷ്യല്‍ മീഡിയയില്‍ തന്നേയും ഭര്‍ത്താവിനേയും മോശമായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ പ്രതികരിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്.
തങ്ങള്‍ എന്താണെന്ന് അറിയാത്ത, തങ്ങളോടൊപ്പം ഒരു നിമിഷംപോലും സമയം ചെലവഴിക്കാത്ത ആളുകളാണ് മോശമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതെന്നും ഇങ്ങനെ ചെയ്തിട്ട് എന്ത് സന്തോഷമാണ് കിട്ടുക എന്നും സീമ വിനീത് ചോദിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ പ്രതികരിച്ചത്.
ഒത്തിരി മനുഷ്യര്‍ ഞങ്ങളുടെ ഈ വലിയ സന്തോഷത്തില്‍ ഒപ്പം നിന്നു. ഒരുപാട് പേരുണ്ട്. അവരോടുള്ള സ്നേഹവും കടപ്പാടും എത്ര പറഞ്ഞാലും മതിവരില്ല. അതു മതി ഈ ജീവിതം സന്തോഷമായി മുന്നോട്ട് പോകാന്‍. എന്നാലും കുറച്ചു പേര് സമൂഹമാധ്യമങ്ങളിലൂടെ ഞങ്ങളെ വളരെ മോശമായി ചിത്രീകരിച്ചു പോസ്റ്റുകള്‍ ഇട്ടു കണ്ടു, കമന്റുകള്‍ ഇട്ടു ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടുതന്നെ. ഞങ്ങള്‍ രണ്ടാളും എന്താണന്നു ഞങ്ങളെ അറിയാത്ത ഒരു നിമിഷം പോലും ഞങ്ങളോട് പങ്കു വെച്ചിട്ടില്ലാത്ത ആളുകള്‍. ഇതില്‍ നിന്നൊക്കെ അവര്‍ക്ക് എന്ത് സന്തോഷങ്ങളാണ് കിട്ടുക?
ഇന്നുവരെ ഒരു വ്യക്തിയുടെയും ഫോട്ടോക്കോ വീഡിയോക്കോ താഴെ മോശമായി ഒന്നും എഴുതാത്ത എഴുതാന്‍ താല്പര്യം കാണിക്കാത്ത രണ്ടുവ്യക്തികള്‍ ആണ് ഞാനും നിശാന്തും. എന്നിട്ടും...ഇത്തരം മനുഷ്യരെ കുത്തി നോവിക്കുമ്പോള്‍ ചിലപ്പോള്‍ അവര്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടാവും അല്ലേ.'- സീമ വിനീത് കുറിച്ചു.
അടുത്തിടെയാണ് സീമ വിനീത് വിവാഹിതയായത്. കോട്ടയം സ്വദേശിയായ നിഷാന്താണ് വരന്. വിവാഹ ചിത്രങ്ങളും വിവാഹത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും ചിത്രങ്ങളും സീമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.