ഉപ്പുതറ: പുളിയൻമല-കുട്ടിക്കാനം മലയോര ഹൈവേയിൽ നിയന്ത്രണം നഷ്ടമായ കാർ 40 അടി ദൂരെയുള്ള പുരയിടത്തിലേക്ക് ‘പറന്നു വീണു’. അതും റോഡിനു താഴെയുള്ള വീടിനുമുകളിലൂടെ. വീടിന് തകരാർ ഒന്നുമുണ്ടായില്ല. വ്യാഴാഴ്ച രാത്രി 11.30 ഓടെ മാട്ടുക്കട്ടയ്ക്ക് സമീപമാണ് അപകടം.
കട്ടപ്പന ഭാഗത്തുനിന്ന് വന്ന കാർ റോഡിന് താഴ്ഭാഗത്തു താമസിക്കുന്ന കുരീപ്പറമ്പിൽ ജയരാജിന്റെ ടെറസ് വീടിന് മുകളിലൂടെ അടുത്ത പുരയിടത്തിൽ വീഴുകയായിരുന്നു. ഇവിടെ ചെറിയവളവുണ്ട്. വളവുതിരിയാതെ കാർ വേഗത്തിൽ നേരേ പറമ്പിലേക്ക് പായുകയായിരുന്നു. കാർ വീടിനുമുകളിൽ തൊടാതെയാണ് തെറിച്ചുപോയത്. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയെങ്കിലും അപകടം അറിഞ്ഞില്ല.
പിന്നീട് സംസാരംകേട്ട് വീണ്ടും പുറത്തിറങ്ങിയപ്പോഴാണ് കാർ ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേയ്ക്കും കാറിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങിയിരുന്നു. രണ്ടുപേർക്കും പരിക്കുണ്ടായിരുന്നില്ല. കാർ റോഡിന് പുറത്തേയ്ക്കുപോയ ഭാഗത്ത് ക്രാഷ് ബാരിയർ ഉണ്ടായിരുന്നില്ല. വീടിന് മുകളിൽ വീഴാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.