ശബരിമല നട തുറന്നു.അയ്യനെ തൊഴാൻ ആയിരക്കണക്കിനു ഭക്തർ..!

ശബരിമല : കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നിപകർന്നു. കനത്ത മഴയെ അവഗണിച്ച് ആയിരക്കണക്കിനു ഭക്തരാണ് അയ്യനെ തൊഴാൻ കാത്തുനിന്നത്. 

കർക്കിടക മാസം ഒന്നാം തീയതിയായ വ്യാഴാഴ്ച്ച രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. നാളെ മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29ന് ശബരിമല നട തുറക്കും. ജൂലൈ 30നാണ് നിറപുത്തരി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !