പാചക വാതക സിലിണ്ടറിന് തീപ്പിടിച്ച് ആൾപാർപ്പുള്ള നാലുനില കെട്ടിടത്തിൽ അപകടം; 100 പേരെ രക്ഷപ്പെടുത്തി

ലക്നൗ: ഉത്തർപ്രദേശിലെ നോയിഡയിലുള്ള സെക്ടർ 87-ൽ ആൾപാർപ്പുളള നാലുനില കെട്ടിടത്തിൽ തീപ്പിടുത്തം. ചൊവ്വാഴ്ചയോടെയായിരുന്നു സംഭവം. ഒന്നാംനിലയിലെ പാചക വാതക സിലിണ്ടറിന് തീപ്പിടിച്ചതാണ് അപകട കാരണം.


കെട്ടിടത്തിൽ പുക ഉയർന്നതോടെ താമസക്കാരെല്ലാം ഏറ്റവും മുകളിലത്തെ നിലയിലേക്കോടി. സംഭവസമയത്ത് നൂറോളം പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇവരെയെല്ലാം രക്ഷപ്പെടുത്തി. പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചെവ്വാഴ്ച രാത്രി 11.24-നാണ് തീപ്പിടുത്തത്തെ കുറിച്ച് അ​ഗ്നിരക്ഷാസേനയ്ക്ക് വിവരം ലഭിക്കുന്നത്. സംഭവ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷാസേന പടിക്കെട്ടുകളിലൂടെയാണ് കെട്ടിടത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായി. തീപ്പിടുത്തത്തെ തുടർന്നുണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപ്പിടുത്തതിന് പിന്നിലെ യഥാർത്ഥ കാരണം അന്വേഷണത്തിന്‌ ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !