മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടിലെ പുതിയ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. മോഹന്‍ലാലും സംഗീത് പ്രതാപമുള്ളതാണ് പോസ്റ്ററിലുള്ളത്. ചിത്രമൊരു ഫണ്‍ എന്റര്ടെയ്നര് ആയിരിക്കുമെന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. പോസ്റ്ററിലെ മോഹന്‍ലാലിന്റേയും സംഗീതിന്റേയും ഭാവങ്ങള്‍ ചിരി പടര്‍ത്തുന്നതാണ്.
എമ്പുരാന്, തുടരും എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും സത്യന് അന്തിക്കാടും കൈകോര്‍ക്കുന്നത്.
തമാശയ്ക്കും ഫാമിലി ഇമോഷന്സിനുമൊക്കെ പ്രാധാന്യം നല്കുന്ന സിനിമയായിരിക്കും ഹൃദയപൂര്‍വ്വം. ചിത്രത്തില്‍ സംഗീത, സിദ്ധീഖ്, സബിത ആനന്ദ്, ബാബുരാജ്, നിഷാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സോനു ടിപിയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ഓഗസ്റ്റ് 28 നാണ് ചിത്രം തിയറ്ററിലേക്ക് എത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.