റിയാദ്: പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടുത്താൻ അംഗീകാരം ലഭിച്ചതോടെ 10 ലക്ഷം പേർക്ക് പരിശീലനത്തിനായി അവസരമൊരുക്കി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ആരംഭിച്ചതായി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അറിയിച്ചു. 10 ലക്ഷം സൗദി പൗരന്മാർക്ക് പ്രായഭേദമന്യേ കോഴ്സ് പഠിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
താല്പര്യമുള്ള സൗദി പൗരന്മാർക്ക് നിർമ്മിത ബുദ്ധിയിൽ പരിശീലനം ലഭ്യമാക്കാനുള്ള ‘സമയ്’എന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സമയമോ സ്ഥലമോ പരിഗണിക്കാതെ ഓൺലൈൻ ആയി പഠിക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കുന്നത്. അറബി ഭാഷയിൽ ആണ് സിലബസ് ഒരുക്കിയിരിക്കുന്നത്. സൗജന്യമായി ഈ കോഴ്സ് പഠിക്കാം.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനത്തിന്റെ ഉള്ളടക്കം രൂപകൽപന ചെയ്തിരിക്കുന്നത്. https://samai.futurex.sa എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താനുളള സൗകര്യം ഒരുക്കിയതായി അധികൃതർ അറിയിച്ചു.പരിശീലനം പൂർത്തിയാകുമ്പോൾ അംഗീകൃത സർട്ടിഫിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് നൽകും. 10 ലക്ഷം സൗദി പൗരരെ നിർമ്മിതബുദ്ധിയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.