ഷാർജ: യു എ യിലെ ചരിത്ര പ്രാധാന്യമുള്ള മരുപ്രദേശമായ ഫായ പാലിയോ ലാൻഡ്സ്കേപ്പ് യുനെസ്കോയുടെ ആഗോള പൈതൃകപട്ടികയിൽ ഇടം പിടിച്ചു. പാരീസിൽ നടന്ന 47-ാമത് വാർഷികയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
2,00,000 വർഷങ്ങൾക്ക് മുൻപ് മനുഷ്യവാസം നിലനിന്നിരുന്നുവെന്ന് കരുതുന്ന ഈ പ്രദേശം ഷാർജയുടെ മധ്യമേഖലയിലായാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞവർഷം തന്നെ യുനെസ്‌കോയുടെ സാംസ്കാരിക ഭൂപ്രകൃതി വിഭാഗത്തിൽ ഫായ പാലിയോ ലാൻഡ്‌സ്കേപ്പ് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു.
ഫായ ഭൂപ്രദേശം യുനെസ്‌കോ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും ഒഫീഷ്യൽ അംബാസഡർ പദവി വഹിച്ചതും ശൈഖാ ബുദൂര്‍ അല്‍ ഖാസിമിയായിരുന്നു.
ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒഫീഷ്യൽ അംബാസഡർ പദവിയിൽ 30 വർഷത്തിലേറെ നീണ്ടുനിന്ന ഗവേഷണത്തിലൂടെയാണ് പുരാതന മനുഷ്യവാസത്തിനുള്ള തെളിവുകൾ കണ്ടെത്തിയത്.
യുനെസ്‌കോയുടെ ആഗോള പൈതൃകപട്ടികയിൽ അല്‍ ഫായ പാലിയോ ലാന്‍ഡ്‌സ്‌കേപ്പിനെ ഉള്‍പ്പെടുത്തിയാതോടെ, ആഗോള പൈതൃക സംരക്ഷണത്തില്‍ യു എ ഇ സുപ്രധാന നേട്ടമാണ് കൈവരിച്ചിരിക്കുന്നു.
അല്‍ ഐനിലെ ജബല്‍ ഹഫീത് പ്രദേശത്തിന് ശേഷം യു.എ.ഇയില്‍ രണ്ടാമതായി യുനെസ്‌കോ അംഗീകരിക്കുന്ന പ്രദേശമാണിത്. ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന ആദ്യ മരുപ്രദേശം കൂടിയാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.