തിരുവനന്തപുരം: കേരള ജനസംഖ്യയിൽ അറുപതും അതിനുമുകളിലും പ്രായമുള്ളവരുടെ എണ്ണത്തിൽ അതിവേഗ വർധന. സെൻസസ് കമ്മിഷണറേറ്റിന്റെ സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം റിപ്പോർട്ട് (എസ്ആർഎസ് 2022) പ്രകാരം കേരളത്തിൽ 60 തികഞ്ഞവർ ജനസംഖ്യയുടെ 14.4 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതലാണിത്.
കേരളത്തിന്റെ രണ്ടാംതലമുറ വികസന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ജനസംഖ്യയിലെ ഈ ‘വയസ്സാകൽ’ വിലയിരുത്തപ്പെടുന്നു. എന്നാൽ, ഇതിനെ അഭിസംബോധന ചെയ്യാനുള്ള നയപരമായ പരിപാടികൾക്ക് ഇനിയും രൂപം നൽകിയിട്ടില്ല.ആയുർദൈർഘ്യത്തിൽ കേരളം മുന്നിലെത്തി2018-2022 ലെ എസ്ആർഎസ് ലൈഫ് ടേബിൾ പ്രകാരം കേരളമാണ് രാജ്യത്ത് ശരാശരി ആയുർദൈർഘ്യത്തിൽ മുന്നിൽ- 74.8 വയസ്സ്. 2017-21 ൽ ഡൽഹിയായിരുന്നു (74.9) മുന്നിൽ. രണ്ടാം സ്ഥാനത്ത് കേരളവും, 74.8. പുതിയതിൽ ഡൽഹി 74.6. ദേശീയ ശരാശരി 69.
സ്ത്രീകളുടെ ആയുർദൈർഘ്യത്തിൽ ഒന്നാമതാണ് കേരളം -78 വയസ്സ്. പുരുഷൻമാരുടെ കാര്യത്തിൽ നാലാമതും -71.7. ജമ്മു-കശ്മീരും ഡൽഹിയും തമിഴ്‌നാടുമാണ് മുന്നിൽ.രാജ്യത്തെ മരണങ്ങളിൽ 8.9 ശതമാനം മാത്രമാണ് 85 വയസ്സിനുമുകളിൽ സംഭവിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് 19.5 ശതമാനമാണ്.
60 അല്ലെങ്കിൽ 65 തികഞ്ഞാൽ വാർധക്യം എന്നു കണക്കാക്കുന്നതിന് പകരം വാർധക്യത്തെ പുനർനിർവചിക്കണം. വയസ്സായവരെ തൊഴിൽ വിപണി, നൈപുണിവികസനം തുടങ്ങി ഒന്നിൽനിന്നും മാറ്റിനിർത്തേണ്ട കാര്യമില്ല. ദീർഘായുസ്സ് ആഘോഷിക്കുന്നതിന് സാമൂഹിക സുരക്ഷാ നടപടികൾക്ക് രൂപം നൽകാൻ അവരുടെ ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കണം. പ്രായമേറുന്ന ഒരു സമൂഹം പരിചരണസംവിധാനങ്ങൾ ഉറപ്പാക്കുകയും കൂട്ടുചേർന്നുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.