മേരി ബേക്കറിന്റെ സ്മരണയ്ക്കായി സ്‌കൂളില്‍ ഒരിടം; കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കോട്ടയം: സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാന്‍ ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിച്ച അമീലിയ ഡൊറോത്തിയാ ബേക്കറിന്റെ കൊച്ചുമകള്‍ മേരി ബേക്കറിന്റെ സ്മരണയ്ക്കായി സ്‌കൂളില്‍ ഒരിടം. സില്‍വര്‍ ജൂബിലി സ്മാരക മേരി ബേക്കര്‍ ബ്‌ളോക്കിന്റെ പണി പൂര്‍ത്തിയായി.

കേരളത്തില്‍ അക്ഷരാഭ്യാസം സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്ന 1819-ലാണ് റവ. ഹെന്‍ട്രി ബേക്കര്‍ ഭാര്യ അമീലിയ ഡൊറോത്തിയാ ബേക്കറുമായി കോട്ടയത്ത് എത്തിയത്. അന്ന് അമീലിയ ആറ് പെണ്‍കുട്ടികളുമായി, ബേക്കര്‍ സായിപ്പിന്റെ ബംഗ്ലാവില്‍ സ്‌കൂള്‍ ആരംഭിച്ചു. 206 വര്‍ഷമായ ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം.

ആ കാലഘട്ടത്തില്‍ 10-12 വയസ്സാകുമ്പോഴേക്കും പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതുകൊണ്ട് പള്ളിക്കൂടത്തില്‍ കുട്ടികള്‍ കുറവായിരുന്നു. പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ 42 വിദ്യാര്‍ഥിനികള്‍ പഠിക്കാനെത്തി.1888-ല്‍ അമീലിയ ഡൊറോത്തിയാ ബേക്കറിന്റെ മരണശേഷം മരുമകള്‍ ഫ്രാന്‍സസ് ആന്‍ ബേക്കര്‍, അവരുടെ പെണ്‍മക്കളായ മേരി, ആനി, ഇസബേല്‍ എന്നിവര്‍ സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തു.മേരി പ്രഥമാധ്യാപികയായി. ബേക്കര്‍ കുടുംബത്തിലെ മൂന്ന് തലമുറകളിലെ വനിതാ മിഷനറിമാരോടുള്ള ആദരസൂചകമായി ഈ സ്ഥാപനത്തിന് 'ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍' എന്ന് നാമകരണം ചെയ്തു. ഇതിലെ മേരിയുടെ പേരിലാണ് ഇപ്പോള്‍ ഒരു ബ്ലോക്ക് നാമകരണം ചെയ്തിട്ടുള്ളത്.

ബ്‌ളോക്കിന്റെ കൂദാശയും ബേക്കര്‍ ചരിത്രസ്മരണിക പ്രകാശനവും സിഎസ്െഎ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ നിര്‍വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു.റവ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. റെയ്ച്ചല്‍ നിസി നൈനാന്‍, പ്രൊഫ. സി.എ. എബ്രഹാം, സിന്‍സി പാറയില്‍, ജയമോള്‍ ജോസസ്, റവ. ജിജി ജോണ്‍ ജേക്കബ്, ജോര്‍ജ് വര്‍ഗീസ്, ഷിബു തോമസ്, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !