പാലാ: പാലാ നഗരസഭാ സ്റ്റേഡിയം നവീകരണത്തിന്റെ ഉദ്ഘാടന ചടങ്ങ് ജോസ് കെ.മാണിയും മാണി സി.കാപ്പന് എംഎല്‍എയും തമ്മില്‍ വാക്പോരിന് വേദിയായി. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരണ നിര്മാണോദ്ഘാടനച്ചടങ്ങിലാണ് സ്റ്റേഡിയം നവീകരണത്തിന്റെ അവകാശവാദവമായി ഇരുവരും രംഗത്തെത്തിയത്.
താനും പാലാ നഗരസഭാ ചെയര്‍മാനും മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നവീകരണത്തിന് ബജറ്റില്‍ തുക അനുവദിച്ചതെന്ന് ജോസ് കെ.മാണി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. പ്രസംഗത്തിനിടയില്‍ കെ.എം. മാണി സ്റ്റേഡിയമെന്നും ജോസ് കെ.മാണി പരാമര്‍ശിച്ചു. അധ്യക്ഷപ്രസംഗം നടത്തിയ മാണി സി.കാപ്പന് ജോസ് കെ.മാണിയുടെ പരാമര്‍ശത്തെ എതിര്‍ത്തു.
ബജറ്റിന് മുന്നോടിയായി ധനകാര്യ മന്ത്രിക്ക് എംഎല്‍എ എന്ന നിലയില്‍ താന്‍ നല്കിയ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് നവീകരണത്തിന് തുക അനുവദിച്ചതെന്നും എല്ലാവര്ക്കും അറിയാമെന്നും ഇതുസംബന്ധിച്ച് തെറ്റിധാരണകള്‍ പരക്കുന്നതായും കാപ്പന് പറഞ്ഞു.
നഗരസഭാ സ്റ്റേഡിയത്തിന് കെ.എം മാണി സ്റ്റേഡിയമെന്ന് പേരുള്ളതായി അറിയില്ല. പാലാ ജനറലാശുപത്രിക്ക് തുക അനുവദിച്ചപ്പോള്‍ കെ.എം മാണി സ്മാരക ആശുപത്രി എന്ന് പരാമര്‍ശിച്ചാണ് താന്‍ തുക അനുവദിച്ചതെന്നും കാപ്പന് മറുപടിയായി പറഞ്ഞു. സ്റ്റേഡിയം നവീകരിക്കുന്നതിന് തുക അനുവദിച്ചതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളുമായി ഇരുപക്ഷവും ദിവസങ്ങളായി രംഗത്തുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.