കുട്ടികൾക്ക് ശാരീരികശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി.

കൊച്ചി: ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ലെന്നും കുട്ടികൾക്ക് ശാരീരികശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്നും ഹൈക്കോടതി. അച്ചടക്കത്തിന്റെ പേരിലാണെങ്കിലും ഇത് അംഗീകരിക്കാനാകില്ല. എന്നാൽ, അധ്യാപകർ കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽക്കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ വ്യക്തമാക്കി.

കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ രണ്ട് അധ്യാപകരുടെപേരിൽ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ചതിന് താത്കാലിക നൃത്താധ്യാപകന്റെപേരിൽ നോർത്ത് പറവൂർ പോലീസെടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു. എന്നാൽ, മാരകായുധം ഉപയോഗിച്ച് കുട്ടിയെ അടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കി. കേസിൽ പുതിയ കുറ്റപത്രം നൽകാനും നിർദേശിച്ചു.

ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ബാലനീതിനിയമത്തിലെ ഈ വകുപ്പ് സ്കൂളിനും അധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !