ചെന്നൈ\കണ്ണൂർ: തീവണ്ടിയാത്രാ നിരക്കുവർധന ജൂലായ് ഒന്നിന് നിലവിൽവരുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ചുവർഷത്തിനുശേഷമാണു നിരക്കു കൂടുന്നത്. മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക.
എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല. സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും വർധനയുണ്ടാവില്ല.
നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.
നിരക്ക് വർധന (എറ്റവും ചുരുങ്ങിയത്, രൂപയിൽ)
(പഴയത്, പുതിയത്)
* സ്ലീപ്പർ (200 കിമീ) 145, 150
* തേർഡ് എസി-(300 കിമീ) 505, 510
* സെക്കൻഡ് എസി(300 കിമീ) 710, 715
* എസി ചെയർകാർ(150 കിമീ) 265, 270
* ചെയർകാർ (50 കിമീ)45, 45 രൂപ
(സൂപ്പർഫാസ്റ്റ് വണ്ടികളിൽ സപ്ലിമെന്ററി നിരക്ക് 15 രൂപ മുതൽ 75 രൂപ വരെ അധികം വരും)
എക്സ്പ്രസ് (സ്ലീപ്പർ) നിരക്ക് (രൂപയിൽ)
(പഴയത്, പുതിയത്)
*തിരുവനന്തപുരം-കണ്ണൂർ 290, 295
*തിരുവനന്തപുരം-ചെന്നൈ 460, 470
* തിരുവനന്തപുരം- ഡൽഹി(കൊങ്കൺ) 945, 950
* തിരുവനന്തപുരം- ബെംഗളൂരു 430, 440
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.