കോട്ടയം: വാഹനാപകടത്തിൽ രണ്ടു മരണം. ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം കൊല്ലാട് കുഴീക്കൽ ജെയ്മോൻ ജോസഫ് (43), അർജുൻ (19) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ ജാദവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.
രാത്രി കോടിമത പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമല്ല.
ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട് ഇടിച്ചതായാണ് പ്രാഥമിക നിഗമനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.