വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍.

കോഴിക്കോട്: വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാന്‍ കെ.കെ., തോരക്കാട്ടില്‍ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. പനായി നന്മണ്ട റോഡില്‍വെച്ച് ജൂണ്‍ 30-നാണ് ഇവര്‍ക്ക് പാദസരം വീണുകിട്ടിയത്. ഉടൻതന്നെ ബാലുശ്ശേരി സ്റ്റേഷനില്‍ എല്‍പ്പിക്കുകയായിരുന്നു.

സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയ വിവരം പോലീസ് സോഷ്യള്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് ഉടമയായ പനായി സ്വദേശി വീട്ടമ്മ സ്റ്റേഷനില്‍ എത്തിയത്. ബില്ലും മറ്റു തെളിവുകളും വീട്ടമ്മ പോലീസിന് കൈമാറി. തുടര്‍ന്ന് പോലീസ് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണം വീട്ടമ്മയ്ക്ക് കൈമാറി.

നാലുലക്ഷം രൂപയോളം വിലയുള്ള ആഭരണം ഉടമയ്ക്ക് തിരികെയേൽപ്പിച്ച യുവാക്കളെ സിഐ ടി.പി ദിനേശന്‍ അഭിനന്ദിച്ചു. 

കൂടാതെ നാട്ടുകാരും ഇവര്‍ക്ക് അഭിന്ദന്ദനം അറിയിക്കുകയാണ്. പ്രവാസികളായിരുന്ന ഇവര്‍ നാട്ടിലെത്തി വണ്ടിക്കച്ചവടം നടത്തിവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !