കൂരാലി: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ചു ഇളങ്ങുളം പള്ളിക്കവലയിൽ നിന്നും കൂരാലി വരെ പ്രതിഷേധ പ്രകടനം നടത്തി.
ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നാക്രമണം ആണ് ഇതെന്നും ജാമ്യത്തെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിട്ടില്ലെന്നതായിരുന്നു ബിജെപി വാദം. ഇത് തള്ളുന്നതാണ് വിധി പകർപ്പ് എന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് ചാക്കോ ജീരകത്തിൽ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ ജയദീപ് പാറക്കൽ, ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗീതാ സജി, മെമ്പർമാരായ കെ എം ചാക്കോ കരിംപീച്ചിയിൽ, യമുന പ്രസാദ്, സിനിമോൾ കാക്കശ്ശേരി, മണ്ഡലം വൈസ് പ്രസിഡന്റുമാരായ മനീഷ് കൊച്ചാങ്കൽ, കെ സി വിനോദ് കെ ജി കുമാരൻ, ജനറൽ സെക്രട്ടറിമാരായ ജോണി ഒറ്റപ്ലാക്കൽ, സിജോ ചാമനാട്ട്, കോൺഗ്രസ് നേതാക്കൾ ആയ ബിനു തലച്ചിറ, സൈനറ്റ് തങ്കച്ചൻ, ഷാജി പന്തലാനി,സെബാസ്റ്റ്യൻ മരുതൂർ, തോമസ് താഴത്തുവരിക്കയിൽ, മാർട്ടിൻ ജോർജ്ജ്, വർക്കിച്ചൻ പൂതക്കുഴിയിൽ, റോസമ്മ തോമസ്, ടോണി കണിയാമ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.