മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്‌ട്രേലിയയുടെ പുതിയ നാഷണൽ ജനറൽ സെക്രട്ടറിയായി അഫ്സൽ കാദറിനെ തിരഞ്ഞെടുത്തതായി IOC നാഷണൽ പ്രസിഡന്റ് മനോജ് ഷിയോറൻ അറിയിച്ചു. ഓസ്‌ട്രേലിയയിലെ കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കായി ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയുടെയും IOC ഇൻചാർജ് ഡോ. ആരതി കൃഷ്ണയുടെയും നേതൃത്വത്തിലുള്ള ടീമിൽ അഫ്സൽ കാദർ പ്രവർത്തിക്കും.
2022-ൽ IOC ഓസ്‌ട്രേലിയയുടെ കേരള ചാപ്റ്റർ പ്രസിഡന്റായും 2019-ൽ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അഫ്സൽ കാദർ, 2018 മുതൽ മെൽബണിലെ ഏറ്റവും വലിയ മസ്ജിദായ മെൽബൺ ഗ്രാൻഡ് മോസ്‌കിന്റെ (MGM) ഡയറക്ടറും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചുവരുന്നു.
ഓസ്‌ട്രേലിയയിൽ ആദ്യമായി സംഘടിപ്പിക്കുന്ന, കേരള മാപ്പിള കലയുടെ മഹോത്സവമായ ഇശൽ നിലാവ് 2025-ന്റെ പ്രധാന സംഘാടകരിൽ ഒരാൾ കൂടിയാണ് അഫ്സൽ കാദർ.
2014 മുതൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടി (വെരിബീ ബ്രാഞ്ച്) അംഗമായ അദ്ദേഹം, മുൻപ് ഓസ്‌ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷന്റെ (AMIA) ജനറൽ സെക്രട്ടറിയായും അഡിലെയ്ഡ് മെട്രോപൊളിറ്റൻ മലയാളി അസോസിയേഷന്റെ (AMMA) ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ (MAV) എക്സിക്യൂട്ടീവ് മെമ്പറായും പ്രവർത്തിച്ച അഫ്സൽ കാദർ, കേരള സ്റ്റുഡന്റ്സ് യൂണിയൻ (KSU) വഴിയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പൊന്നാനി എം.ഇ.എസ്. കോളേജിലെ കോളേജ് യൂണിയൻ സെക്രട്ടറി (ഫൈൻ ആർട്സ്) ആയിട്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വ്യത്യസ്ത സാമൂഹിക സംഘടനകളിൽ പ്രവർത്തിച്ചുള്ള അനുഭവസമ്പത്തുള്ള അഫ്സൽ കാദറിന്റെ സേവനം മെൽബണിലെ എല്ലാ ഇന്ത്യൻ വംശജർക്കും പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.