കനത്ത മഴയിൽ വീടിന്റെ ചുമർ തകർന്നു: കടവല്ലൂരിൽ വൻ അപകടം ഒഴിവായി

തൃശൂർ കടവല്ലൂർ: കടവല്ലൂർ പഞ്ചായത്തിലെ 11-ാം വാർഡ് തിപ്പിലശ്ശേരി ആരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കരിമ്പനക്കൽ രഞ്ജിത്തിന്റെ വീടിന്റെ ഒരു വശത്തെ ചുമർ, വ്യാഴാഴ്ച പുലർച്ചെയുണ്ടായ കനത്ത മഴയിൽ തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

പുറത്തെ മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രഞ്ജിത്തിൻ്റെ സുഹൃത്ത് അജിത്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രഞ്ജിത്തും ഭാര്യയും കുട്ടികളും വീടിന്റെ അകത്തുള്ള മറ്റൊരു മുറിയിലായിരുന്നതിനാൽ സുരക്ഷിതരായിരുന്നു. വലിയ ശബ്ദം കേട്ട് ഉണർന്നു നോക്കിയപ്പോഴാണ് അജിത്ത് കിടന്നിരുന്ന മുറിയുടെ ചുമർ പൂർണ്ണമായും തകർന്നു വീണതായി കണ്ടത്.

സംഭവമറിഞ്ഞയുടൻ വാർഡ് മെമ്പറും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. വീടിന്റെ നിലവിലെ അവസ്ഥ അപകടകരമായതിനാൽ അവിടെ നിന്ന് മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !