സെന്റ് മേരീസ് പള്ളിക്ക് തീവച്ച സംഭവത്തിൽ ഒരാളെ ന്യൂസിലാന്റ് പോലീസ് അറസ്റ്റ് ചെയ്തു

ന്യൂസിലാന്റ്: ജൂലൈ 14 തിങ്കളാഴ്ച വെളുപ്പിന് ഓക്ക്‌ലൻഡ് ഗ്രേറ്റ് നോർത്ത് റോഡിലെ സെന്റ് മേരീസ് പള്ളിക്ക് തീവച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച ഓക്ക്‌ലൻഡിലെ അവോണ്ടേലിൽ പള്ളിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഒരാൾക്കെതിരെ തീവയ്പ്പ് കുറ്റം ചുമത്തിയിരുന്നു.

ജൂലൈ 14 ന് പുലർച്ചെ 4.20 ഓടെയാണ് ഗ്രേറ്റ് നോർത്ത് റോഡിലെ സെന്റ് മേരീസ് പള്ളിയിൽ തീപിടുത്തം ഉണ്ടായത്, പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ആളപായമൊന്നും ഉണ്ടായില്ല, പക്ഷേ കെട്ടിടത്തിന് "ഗുരുതരമായ കേടുപാടുകൾ" സംഭവിച്ചതായി പോലീസ് പറഞ്ഞു.

വെളുപ്പിന് 4 മണിക്ക് ശേഷം ലഭിച്ച വിവരമനുസരിച്ചു അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ വളരെയധികം പടർന്നിരുന്നു.

തീപിടുത്തത്തിൽ ആരും അപകടത്തിൽപ്പെട്ടില്ല, എന്നാൽ പള്ളി ഏറെക്കുറെ കത്തി നശിച്ചു. 1921 ൽ സ്ഥാപിതമായ ഈ ഇടവകയിൽ 1950 കളുടെ അവസാനത്തിലാണ് പള്ളി നിർമ്മിച്ചത്.

"ന്യൂ ലിന്നിൽ" നിന്നാണ് 42 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡിറ്റക്ടീവ് സീനിയർ സർജന്റ് റെബേക്ക കിർക്ക് പറഞ്ഞു. ഇയാളെ തീവയ്പ് കുറ്റം ചുമത്തി, ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !