ന്യൂസിലാന്റ്: ജൂലൈ 14 തിങ്കളാഴ്ച വെളുപ്പിന് ഓക്ക്‌ലൻഡ് ഗ്രേറ്റ് നോർത്ത് റോഡിലെ സെന്റ് മേരീസ് പള്ളിക്ക് തീവച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച ഓക്ക്‌ലൻഡിലെ അവോണ്ടേലിൽ പള്ളിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഒരാൾക്കെതിരെ തീവയ്പ്പ് കുറ്റം ചുമത്തിയിരുന്നു.
ജൂലൈ 14 ന് പുലർച്ചെ 4.20 ഓടെയാണ് ഗ്രേറ്റ് നോർത്ത് റോഡിലെ സെന്റ് മേരീസ് പള്ളിയിൽ തീപിടുത്തം ഉണ്ടായത്, പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ആളപായമൊന്നും ഉണ്ടായില്ല, പക്ഷേ കെട്ടിടത്തിന് "ഗുരുതരമായ കേടുപാടുകൾ" സംഭവിച്ചതായി പോലീസ് പറഞ്ഞു.
വെളുപ്പിന് 4 മണിക്ക് ശേഷം ലഭിച്ച വിവരമനുസരിച്ചു അഗ്നിശമന സേന എത്തിയപ്പോഴേക്കും തീ വളരെയധികം പടർന്നിരുന്നു.
തീപിടുത്തത്തിൽ ആരും അപകടത്തിൽപ്പെട്ടില്ല, എന്നാൽ പള്ളി ഏറെക്കുറെ കത്തി നശിച്ചു. 1921 ൽ സ്ഥാപിതമായ ഈ ഇടവകയിൽ 1950 കളുടെ അവസാനത്തിലാണ് പള്ളി നിർമ്മിച്ചത്.
"ന്യൂ ലിന്നിൽ" നിന്നാണ് 42 വയസ്സുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് ഡിറ്റക്ടീവ് സീനിയർ സർജന്റ് റെബേക്ക കിർക്ക് പറഞ്ഞു. ഇയാളെ തീവയ്പ് കുറ്റം ചുമത്തി, ഓക്ക്‌ലൻഡ് ജില്ലാ കോടതിയിൽ ഹാജരാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.