വിദ്യാർത്ഥി സ്കോളർഷിപ്പ്: മലപ്പുറം ജില്ലാപഞ്ചായത്ത് 27 ഗ്രാമപഞ്ചായത്തുകൾക്കായി 1.22 കോടി രൂപ അനുവദിച്ചു

മലപ്പുറം: ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, 27 ഗ്രാമപഞ്ചായത്തുകൾക്ക് 1,22,89,322 രൂപ ജില്ലാ പഞ്ചായത്ത് വിഹിതം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു.

മൊത്തം 26 പഞ്ചായത്തുകളാണ് തുക ആവശ്യപ്പെട്ടിരുന്നത്. അനുവദിച്ച തുകയുടെ വിശദാംശങ്ങൾ താഴെ നൽകുന്നു:

  • പള്ളിക്കൽ: 4,80,000 രൂപ
  • അരീക്കോട്: 4,86,000 രൂപ
  • മാറാക്കര: 3,00,000 രൂപ
  • തേഞ്ഞിപ്പലം: 5,00,000 രൂപ
  • പോരൂർ: 2,60,000 രൂപ
  • ചെറുകാവ്: 6,00,000 രൂപ
  • തെന്നല: 75,000 രൂപ
  • കാളികാവ്: 4,05,000 രൂപ
  • മൂന്നിയൂർ: 5,00,000 രൂപ
  • ചേലേമ്പ്ര: 4,25,000 രൂപ
  • പെരുന്നാക്ലാരി: 1,50,000 രൂപ
  • മമ്പാട്: 3,55,500 രൂപ
  • എടപ്പറ്റ: 1,14,000 രൂപ
  • ഒതുക്കുങ്ങൽ: 3,00,000 രൂപ
  • കോഡൂർ: 3,30,000 രൂപ
  • എടയൂർ: 2,00,000 രൂപ
  • ആലിപ്പറമ്പ്: 4,37,769 രൂപ
  • പുറത്തൂർ: 5,10,000 രൂപ
  • വേങ്ങര: 5,00,000 രൂപ
  • തുവ്വൂർ: 5,55,000 രൂപ
  • മക്കരപ്പറമ്പ്: 3,60,000 രൂപ
  • മേലാറ്റൂർ: 3,27,000 രൂപ
  • പെരുവള്ളൂർ: 6,22,500 രൂപ
  • കാലടി: 4,65,300 രൂപ
  • ഊർങ്ങാട്ടിരി: 6,00,000 രൂപ
  • കീഴാറ്റൂർ: 10,00,000 രൂപ
  • കണ്ണമംഗലം: 12,60,000 രൂപ

പഞ്ചായത്തുകൾ ആവശ്യപ്പെട്ട തുകയുടെ മുപ്പത് ശതമാനമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. ഈ തുക പട്ടികജാതി വിദ്യാർത്ഥികളുടെ പഠനത്തിന് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !