മലപ്പുറം: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ മലപ്പുറം ചാലിയാർ ഗ്രാമപഞ്ചായത്തിൽ, ഇവയെ വെടിവെച്ച് കൊല്ലാൻ ശക്തമായ നടപടികളുമായി അധികൃതർ രംഗത്ത്. തോക്ക് ലൈസൻസുള്ള 17 ഷൂട്ടർമാരെയാണ് ഇതിനായി പഞ്ചായത്ത് നിയമിച്ചത്. ഇന്ന് മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാട്ടുപന്നി വെടിവെപ്പ് ദൗത്യത്തിന് തുടക്കമാകും.
പെരുമ്പത്തൂർ, എളമ്പിലാക്കോട്, മുട്ടിയേൽ വാർഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവെക്കുന്നത്. എസ്റ്റേറ്റുകളും സ്വകാര്യ കൃഷിയിടങ്ങളും ഇടകലർന്ന ഈ മേഖലകളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണി ഏറെയാണ്. ചാലിയാർ പഞ്ചായത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ കൂട്ട വെടിവെപ്പ് നടപടി. കൃഷിയിടങ്ങളിലും റോഡുകളിലും കാണുന്ന പന്നികളെയാണ് ലക്ഷ്യമിടുന്നത്.
കാട്ടുപന്നികളെ വെടിവെക്കാൻ നേരത്തെ അധികാരം ലഭിച്ചിരുന്നെങ്കിലും, ചാലിയാർ പഞ്ചായത്തിൽ ഇത് കാര്യക്ഷമമായി നടപ്പാക്കിയിരുന്നില്ല. കാട്ടുപന്നികൾ കൂട്ടത്തോടെ റോഡുകൾ മുറിച്ചുകടക്കുകയും വ്യാപകമായ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കർഷകരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ ഈ നിർണായക നടപടിക്ക് തയ്യാറായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.