ബീഗിളിനെ ആക്രമിച്ച മാരിയെന്ന ഈജിപ്ഷ്യനെ അമേരിക്കന്‍ കോടതി നാടുകടത്തി

വിർജീനിയയിലെ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  100 പൗണ്ട് നിയമവിരുദ്ധ ഭക്ഷണം മണത്തറിഞ്ഞതിനെ തുടർന്ന് CBP ബീഗിളിനെ ആക്രമിച്ച മാരിയെന്ന  ഈജിപ്ഷ്യനെ അമേരിക്കന്‍ കോടതി നാടുകടത്തി.

അമേരിക്കയിലേക്ക് നിരോധിക്കപ്പട്ട ഭക്ഷണ സാധനങ്ങളും വിത്തുകളും എത്തുന്നത് തടയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മാരിയുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ ഫ്രെഡി 55 പൗണ്ട് ബീഫ്, 44 പൗണ്ട് അരി, 15 പൗണ്ട് വഴുതനങ്ങ, വെള്ളരി, കുരുമുളക്, രണ്ട് പൗണ്ട് ധാന്യ വിത്തുകള്‍, ഒരു പൗണ്ട് ഔഷധസസ്യങ്ങള്‍ എന്നിവ കണ്ടെത്തി മുന്നറിയിപ്പ് നല്‍കുകയായിരുന്നു. 

ഇവ കണ്ടെത്തിയ സാഹചര്യത്തില്‍ അധികൃതര്‍ മാരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ പ്രകോപിതനായി നായയെ ശക്തമായി തൊഴിച്ചത്. 25 പൗണ്ടോളം തൂക്കമുള്ള നായ ഇയാളുടെ തൊഴിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട സി.സി.ടി.വി ദൃശ്യങ്ങളില്‍ ആക്രമണത്തിനിരയായ സ്നിഫര്‍ ഡോഗ് പിന്‍കാലുകളില്‍ നില്‍ക്കുന്നതായി കാണാം. നായയുടെ വാരിയെല്ലിന്റെ വലത് വശത്ത് മുറിവേറ്റതായി പിന്നീട് നടന്ന പരിശോധനയില്‍ കണ്ടെത്തി. 

കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ മാരിയെ ഉടന്‍ പിടികൂടി പ്രോസിക്യൂഷനായി ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക ആയിരുന്നു. അമേരിക്കയിലെ നിയമങ്ങള്‍ അനുസരിച്ച് ഇവയൊന്നും തന്നെ രാജ്യത്തേക്ക് ബാഗേജുകളില്‍ കൊണ്ട് വരാന്‍ പാടില്ല. 

മാരിയില്‍ നിന്ന് കണ്ടെടുത്ത ഈ ഭക്ഷ്യ വസ്തുക്കള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും പരിശോധനക്കായി നിയോഗിക്കുന്ന നായകളെ ആക്രമിക്കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്ന തുല്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്.  പരിശോധനക്കായി നിയോഗിച്ച നായ്ക്കളുടെ സ്‌ക്വാഡിനെ ബീഗിള്‍സ് ബ്രിഗേഡ് എന്നാണ് അറിയപ്പെടുന്നത്.

ഈ ആഴ്ച ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നായയെ ഉപദ്രവിച്ച കേസില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ക്ക് ചെയ്ത കുറ്റത്തിനുള്ള ശിക്ഷയായി 840 ഡോളര്‍ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് രാജ്യത്തുനിന്ന് മാരിയെ പുറത്താക്കാനുള്ള തീരുമാനവും ഉണ്ടായി. വ്യാഴാഴ്ച ഈജിപ്തിലേക്കുള്ള വിമാനത്തില്‍ ഇയാളെ കയറ്റിവിട്ടതായി അധികൃതര്‍ അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !