സിനിമ നടൻ G.P. രവി 2025 ജൂൺ 14-ന് സിംഗപ്പുരിലെ വീട്ടിൽ വച്ച് അന്തരിച്ചു. 90 വയസ്സായിരുന്നു.
1960 കളിൽ സിനിമ രംഗത്തു സജീവമായിരുന്ന രവി, സ്നാപക യോഹന്നാൻ, സ്നേഹസീമ എന്നീ ചിത്രങ്ങളിൽ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.
65 ഓടെ സിംഗപൂരിൽ ബിസിനസ്സ് രംഗത്തേക്ക് കടന്നു. അവിടെ സീരിയൽ രംഗത്തു സജീവമായിരുന്ന രവി 2006 ൽ പുറത്തിറങ്ങിയ തുറുപ്പുഗുലൻ, 2009ൽ പട്ടണത്തിൽ ഭൂതം, ലവ് ഇൻ സിങ്കപ്പൂർ, ഐജി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ പുളിക്കൽ ഗോപാലപിള്ളയുടെയും ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശ്യാരദാമ്മയുടെയും മകനാണ് രവി.
- ഭാര്യ: ശാന്തമ്മ
- മക്കൾ: മോഹൻ, മനോജ് & മഹേഷ്
- മരുമക്കൾ: അസ്മീൻ, രശ്മി & വെൻഡി
- പേരക്കുട്ടികൾ: ആർഡൺ, ആർവിൻ, താര, ദേവൻ, ഹന്ന & ജെയ്ഡൻ
Dr.ബാലകൃഷ്ണാ (USA), സുകുമാരി നായർ (പ്രശാന്ത നഗർ), പരേതരായ G.P.രാജൻ (UK),G.P. രഘു (Pune),G.P.രാധാകൃഷ്ണൻ എന്നിവർ സഹോദരങ്ങൾ ആണ്.
പൊതു ദര്‍ശനം
- ജൂൺ 15 ഞായറാഴ്ച - രാവിലെ 10 മുതൽ രാത്രി 9 വരെ
- ജൂൺ 16 തിങ്കളാഴ്ച - രാവിലെ 10 മുതൽ രാത്രി 9 വരെ
- ജൂൺ 17 ചൊവ്വാഴ്ച- രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ
വിലാസം:
37B ഗുഡ്മാൻ റോഡ്, സിംഗപ്പൂർ 439005
ജൂൺ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് വിടവാങ്ങൽ പ്രാർത്ഥനയോടെ ആരംഭിച്ചു, ജൂൺ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മണ്ടായി ശ്മശാന ഹാളിലേക്ക് പുറപ്പെടും. തുടര്‍ന്ന് സംസ്കാര ചടങ്ങുകള്‍ വൈകുന്നേരം 4.15 ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.