ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനിനെ നിയമിച്ചു

ന്യൂഡൽഹി∙ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിനിനെ നിയമിച്ചു.

പഞ്ചാബ് കേഡറിൽ നിന്നുള്ള 1989 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ, പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ നിർണായക പങ്കുവഹിച്ചയാളാണ്. റോയുടെ നിലവിലെ മേധാവി രവി സിൻഹ ജൂൺ 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ജൂലൈ ഒന്നുമുതൽ രണ്ടുവർഷം ജെയിൻ റോയുടെ തലപ്പത്ത് തുടരും.
നിലവിൽ റോയുടെ വ്യോമ നിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഏവിയേഷൻ റിസർച്ച് സെന്ററിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. നേരത്തെ പഞ്ചാബിൽ സീനിയർ പൊലീസ് സൂപ്രണ്ടായും ഡിഐജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്ന സമയത്ത് ജമ്മു കശ്മീരിലും  പരാഗ് പ്രവർത്തിച്ചു. ശ്രീലങ്കയിലും കാനഡയിലും ഇന്ത്യൻ മിഷനുകളുടെ ഭാഗമായിട്ടുണ്ട്. കാനഡയിൽ ഖലിസ്ഥാനി ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഏകോപിപ്പിച്ചിരുന്നത്. 

പാക്ക് സൈന്യത്തെക്കുറിച്ചും ഭീകരകേന്ദ്രങ്ങളെക്കുറിച്ചും നിർണായക ഇന്റലിജൻസ് വിവരങ്ങൾ ശേഖരിച്ച് ഓപ്പറേഷൻ സിന്ദൂറിൽ പ്രധാന പങ്കുവഹിച്ചയാളാണ് പരാഗ് ജെയിൻ. ഈ വിവരങ്ങളുടെ സഹായത്തോടെ പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങളിൽ കൃത്യമായ ആക്രമണം നടത്താൻ ഇന്ത്യയ്ക്കായി. ജമ്മു കശ്മീരിൽ പരാഗ് ജെയിനിനുള്ള അനുഭവ സമ്പത്താണ് ഇത്തരത്തിൽ കൃത്യമായ വിവരശേഖരണത്തിന് സഹായകമായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/@DDNewsMalayalamൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !