അൽ അമീൻ ലോ കോളജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ പെട്രോളുമായി വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ഭീഷണി..!

ഷൊർണൂർ ;പെട്രോൾ കുപ്പിയുമായി കുളപ്പുള്ളി അൽ അമീൻ ലോ കോളജ് വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി വിദ്യാർഥിനിയുടെ ആത്മഹത്യാ ഭീഷണി.

കോളജിലെ അവസാന വർഷ വിദ്യാർഥിനി ഹാജിറയാണ് ഇന്നലെ ആത്മഹത്യാ ഭീഷണി മുഴക്കിയത്.കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാർഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.
സസ്പെൻഷനിലുള്ള വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല. തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിച്ചു. ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്.

വിഷയം ജില്ലാ കലക്ടറുടെ പക്കലെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വിദ്യാർഥികളും കോളജ് അധികൃതരുമായി ചർച്ച ഇന്നു രാവിലെ നടക്കും. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !