ഈരാറ്റുപേട്ട: വായന വാരാചരണത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യവേദി ഈരാറ്റുപേട്ട ചാപ്റ്റർ യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി അക്ഷരവെളിച്ചം സാഹിത്യ പ്രശ്നോത്തരി സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഗവ. മുസ്‍ലിം എൽ.പി സ്കൂളിൽ നടന്ന ജില്ലാതല മത്സരം എം.എഫ്. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഭാഷാ വിദഗ്ധനും എഴുത്തുകാരനുമായ ചാക്കോ സി. പൊരിയത്ത് മുഖ്യ പ്രഭാഷണം നടത്തി.
യു.പി വിഭാഗത്തിൽ ആവണി ടി. അജീഷ് (എസ്.എം.വി എച്ച്.എസ്.എസ് പൂഞ്ഞാർ), ഇഷാൽ മെഹ്റിൻ (ഗൈഡൻസ് പബ്ലിക് സ്കൂൾ), ഫഹദ് പി. നിഷാദ് (ഹയാത്തുദ്ദീൻ ഹൈസ്കൂൾ) എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അക്ഷയ് ടി. അജീഷ് (എസ്.എം.വി എച്ച്.എസ്.എസ്, പൂഞ്ഞാർ), ആഫിയ മുജീബ് (എം.ജി.എച്ച്.എസ്.എസ്, ഈരാറ്റുപേട്ട), ജെയിംസൺ ദീപക് (എ.എം.എച്ച്.എസ്.എസ് കാളകെട്ടി) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി ജേതാക്കളായി.
മൂന്ന് വിദ്യാഭ്യാസ ജില്ലകളിൽനിന്നായി മുപ്പതോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
ഷെബീർ കെ.എം, എസ്.എഫ്. ജബ്ബാർ, നസീർ കണ്ടത്തിൽ, ഷാഹുൽ ഹമീദ്, റസീന ജാഫർ, റഷീദ നിജാസ്, താഹിറ, മനാഫ് നെടുങ്കീന്തി, അഫ്സൽ പി.എസ്, ജി.എം.എൽ.പി.എസ് ഹെഡ് മാസ്റ്റർ മാത്യു കെ. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.