നാല് വശവും ആസ്ബസ്റ്റോസ് ഷീറ്റ് വച്ച് മറ വീടിനും 4780 രൂപ നികുതി..!

ആലപ്പുഴ ;വീട്ടുകരം ഒഴിവാക്കപ്പെട്ട കുടുംബങ്ങൾക്ക് നഗരസഭ ആയിരക്കണക്കിനു രൂപയുടെ കെട്ടിട നികുതി ചുമത്തി നോട്ടിസ് അയച്ചുതുടങ്ങി.

നികുതി ഒഴിവാക്കിയതായി നഗരസഭ തന്നെ നേരത്തെ കത്ത് നൽകിയിട്ടുള്ള വീടുകൾക്കാണ് 1000 മുതൽ 4000 രൂപ വരെ നികുതി ചുമത്തിയത് നോട്ടിസ് നൽകിയത്.റെയിൽവേ സ്റ്റേഷൻ വാർഡ് വെളിയിൽ വീട്ടിൽ ഷീലയുടെ വീട് നാല് വശവും ആസ്ബസ്റ്റോസ് ഷീറ്റ് വച്ച് മറച്ചതാണ്.  വീട് നിൽക്കുന്ന സ്ഥലത്തിന് സർക്കാർ പട്ടയം നൽകിയിട്ടുണ്ട്. നഗരസഭ നികുതി ഒഴിവാക്കിയ വീടാണിത്.

പക്ഷേ കഴി‍ഞ്ഞ ദിവസം നഗരസഭ നൽകിയ നോട്ടിസിൽ പറയുന്നത് 4780 രൂപ കെട്ടിട നികുതിയായി അടയ്ക്കണമെന്ന്. നിശ്ചിത ദിവസത്തിനകം തുക അടയ്ക്കാത്തപക്ഷം നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നികുതി 2019–20ൽ 20 രൂപ തീരുമാനിച്ച ശേഷം തൊട്ടടുത്ത വർഷം 396 രൂപയായി വർധിപ്പിച്ചതാണ്  തുടർന്നു 2024–25ൽ 437 രൂപയിലേക്ക് ഉയർത്തി ആണ് ആകെ 4780 രൂപ അടയ്ക്കണമെന്നു പറഞ്ഞിട്ടുള്ളത്. ഇതിൽ ഗ്രന്ഥശാല, സേവന നികുതികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഷീലയും മത്സ്യത്തൊഴിലാളിയായ ഭർത്താവ് ചിത്രനും മാത്രമാണ് വീട്ടിൽ താമസം. ഇരുവരും രോഗികളാണ്.
ഇവർക്ക് മക്കളില്ല.480 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ചെറിയ വീടുള്ള ബീച്ച് വാർഡ് തൈപ്പറമ്പിൽ ലതയ്ക്കും നോട്ടിസ് ലഭിച്ചു. ലതയുടെ അപേക്ഷയിന്മേൽ റവന്യു ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരവും വീട് കെട്ടിട നികുതിയിൽ നിന്നു ഒഴിവാക്കിയതാണ്. അതിന് 2800 രൂപ നികുതി അടയ്ക്കണമെന്നാണ് നോട്ടിസ് നൽകിയിട്ടുള്ളത്. ഇത്രയും തുക എങ്ങനെ കണ്ടെത്തും എന്ന വിഷമത്തിലാണ് ഇവർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !