കർണാടകയെ ഞെട്ടിച്ച് വൻ ബാങ്ക് കൊള്ള..അറുപത് കിലോ അടുത്ത് സ്വർണ്ണവും ലക്ഷങ്ങളും നഷ്ടപ്പെട്ടു...! സ്ഥലത്ത് ആഭിചാര വസ്തുക്കളും

ബെംഗളൂരു; കർണാടകയിൽ വൻ ബാങ്ക് കൊള്ള. കാനറ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കവർച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5 ലക്ഷത്തിലധികം രൂപയും കവർന്നു.

നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.മേയ് 23ന് വൈകിട്ട് 7 മണിക്കും മേയ് 25ന് രാവിലെ 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണു പ്രാഥമിക നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിലെ അവസാന പ്രവൃത്തിദിനം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു.
മേയ് 25ന് രാവിലെ പതിനൊന്നരയോടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകർന്ന നിലയില്‍ കണ്ടത്. ഉച്ചയോടെ റീജിണല്‍ ഓഫിസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. കവർച്ചയിൽ എട്ടോളം പേർ പങ്കാളികളായിട്ടുണ്ടെന്നു സംശയിക്കുന്നതായി വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബാർഗി പറഞ്ഞു.
പ്രതികളെ പിടികൂടാൻ എട്ട് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതിനിടെ, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്ര വസ്തുക്കളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസിന്റെ നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !