സമരം ചെയ്ത ആശ മാരോട് പകരം വീട്ടി സർക്കാർ,പലരുടെയും ഓണറേറിയം വെട്ടിച്ചുരുക്കി,പലർക്കും കിട്ടുന്നില്ലന്നും പരാതി..!

തിരുവനന്തപുരം ;ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന മാനദണ്ഡം പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ആശാ സമരസമിതി.

പലയിടത്തും ഓണറേറിയം വെട്ടിച്ചുരുക്കിയെന്നും വേരിയബിള്‍ ഇന്‍സന്റീവ് 500 രൂപയില്‍ താഴെ പോയവര്‍ക്ക് പ്രതിമാസം കിട്ടുന്നത് 3500 രൂപ മാത്രമാണെന്നും ആശാ ഹെല്‍ത്ത് വര്‍ക്കേഴസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന്‍ പറഞ്ഞു. 

അഞ്ചാം തീയതി ഓണറേറിയം നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ പാലിച്ചില്ല. സമരം ചെയ്തുവെന്ന പേരില്‍ പലരുടെയും ഓണറേറിയം തടഞ്ഞുവയ്ക്കുകയാണെന്നും സമരസമിതി ആരോപിച്ചു. ആശമാര്‍ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയത്താണ് ഓണറേറിയം വെട്ടിച്ചുരുക്കിയിരിക്കുന്നത്.

അങ്ങേയറ്റം വഞ്ചനയാണ് സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി ആകട്ടെ ഇനി ചര്‍ച്ചകള്‍ ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ ആശാവര്‍ക്കര്‍മാരോട് പകപോക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും സദാനന്ദന്‍ പറഞ്ഞു. 

ഓണറേറിയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ഉപാധികള്‍ പിന്‍വലിക്കണമെന്നതായിരുന്നു സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതു പരിഗണിച്ച സര്‍ക്കാര്‍ ഉപാധികള്‍ പ്രഖ്യാപിക്കുന്നതായി അറിയിച്ചെങ്കിലും ഇതിനായി വേരിയബിള്‍ ഇന്റസന്റീവ് ചേര്‍ത്തുവച്ച് പുതിയ ഉപാധികള്‍ കൊണ്ടുവന്നിരുന്നു.

ഫിക്‌സഡ് ഇന്‍സെന്റീവ് 1000 രൂപയാകുന്നവര്‍ക്കും പെര്‍ഫോമന്‍സ് ഇന്‍സെന്റീവ് 500 രൂപയില്‍ കുറവ് വരുന്നവര്‍ക്കും 3500 രൂപ മാത്രമേ ഓണറേറിയം ലഭിക്കുകയുള്ളൂ എന്നതാണ് പുതിയ ഉപാധി. ഇതു നടപ്പാക്കിയതോടെയാണ് ഇന്‍സന്റീവ് 7000 രൂപയില്‍നിന്ന് കുത്തനെ ഇടിഞ്ഞ് 3500 രൂപയായി എന്ന് സമരസമിതി ആരോപിക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !