ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം; ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി.


എയർ ഇന്ത്യ എക്സ്പ്രസിന്റെ മസ്കത്ത്, ഷാർജ, അബുദാബി, ദമാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹയിലേക്കുള്ള വിമാനവും കുവൈത്ത് എയർലൈൻസിന്റെ കുവൈത്തിലേക്കുള്ള വിമാനവും ഇൻഡിഗോയുടെ ഷാർജയിലേക്കുള്ള വിമാനവും റദ്ദാക്കി. യാത്രക്കാരുടെ സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങൾ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തെന്നും കൊച്ചി വിമാനത്താവള അധികൃതർ പറഞ്ഞു. വിമാനങ്ങളുടെ തൽസ്ഥിതി മനസ്സിലാക്കാൻ വിമാനക്കമ്പനികളുടെ സൈറ്റുകൾ പരിശോധിക്കണം. വിമാനക്കമ്പനികളുടെ എസ്എംഎസും ഇമെയിലും പരിശോധിച്ച് സാഹചര്യത്തെ വിലയിരുത്തണം.

കൊച്ചിയിൽനിന്നും തിരിച്ചും റദ്ദാക്കിയ വിമാനങ്ങൾ ∙ വെളുപ്പിനെ 12.50ന് പോകേണ്ടിയിരുന്ന കൊച്ചി – ദോഹ എയർ ഇന്ത്യ എഐ953 ∙ ഇന്നലെ രാത്രി 10.45ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന ഫ്ലൈറ്റ് ജെറ്റ് എസ്ജി18 ∙ രാത്രി 11.05ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ 6ഇ1403

∙ 11.40ന് റാസൽഖൈമയിലേക്കുള്ള ഇൻഡിഗോ 6ഇ 1493 ∙ രാത്രി 11.30ന് മസ്കത്തിലേക്കുള്ള ഇൻഡിഗോ 6ഇ 1271 ∙ വെളുപ്പിനെ 3.35ന് മസ്കത്തിൽ നിന്നുള്ള ഇൻഡിഗോ 6ഇ 1272 ∙ പുലർച്ചെ 12.05ന് ബഹ്ൈറൻ നിന്നുള്ള ഇൻഡിഗോ 6ഇ 1206

രാവിലെ 7.50ന് ദമാമിലേക്കുള്ള ഇൻഡിഗോ 6ഇ 055 ∙ പുലർച്ചെ 12.45ന് ദുബായിൽ നിന്നുള്ള സ്പൈസ്ജറ്റ് 017 ∙ ഉച്ചകഴിഞ്ഞ് 1.40ന് അബുദാബിയിൽനിന്നുള്ള ഇൻഡിഗോ 6ഇ1404 ∙ രാവിലെ 11.05ന് ദുബായിലേക്കുള്ള എയർ ഇന്ത്യ 933 ∙ ഉച്ചകഴിഞ്ഞ് 2.45ന് ദുബായിൽനിന്നുള്ള എയർ ഇന്ത്യ 934 ∙ രാവിലെ 9.55ന് കുവൈത്തില്‍ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ∙ രാവിലെ 8.45ന് മസ്കത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 441 ∙ ഇന്നലെ രാത്രി 10ന് ദോഹയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് 476

∙ വൈകിട്ട് 6.50നുള്ള ദോഹ എയർ ഇന്ത്യ എക്സ്പ്രസ് 475 ∙ രാത്രി 12.35ന് മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് 442 ∙ രാത്രി 9.55ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് 461

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !