കോട്ടയം: കോട്ടയത്ത് വിൽപ്പനയ്ക്കെത്തിച്ച മയക്കുമരുന്നുമായി ഫാർമസിസ്റ്റ് പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി സൂക്ഷിച്ച 213 ഗ്രാം നെെട്രോസെെപാം ഗുളികയുമായി നട്ടാശ്ശേരി സ്വദേശി മിനു മാത്യു ആണ് എക്സെെസിന്റെ പിടിയിലായത്.
എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.പ്രതി ഏറ്റുമാനൂരും കോട്ടയത്തും ഫാർമസിസ്റ്റായി ജോലിനോക്കിയിട്ടുള്ള പ്രതി ജോലി ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു.
എക്സെെസ് സ്പെഷ്യൽ സ്ക്വാഡ് സിവിൽ എക്സെെസ് ഓഫീസര്‍ സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കോട്ടയം ടൗണിൽ ആവശ്യക്കാർക്ക് മയക്കുമരുന്ന് നൽകാൻ എത്തിയപ്പോഴാണ് പ്രതി എക്സെെസിന്റെ വലയിലായത്. ഒരു സ്ട്രിപ്പിന് ആയിരം രൂപ നിരക്കിലാണ് വിൽപ്പന നടത്തിയിരുന്നത്.
![]() |
റെയ്ഡിൽ എക്സെെസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, അസി.എക്സെെസ് ഇൻസ്പെക്ടർമാരായ ബെെജുമോൻ, ഹരിഹരൻപോറ്റി, പ്രിവന്റീവ് ഓഫീസര്‍മാരായ ആരോമൽ മോഹൻ, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സെെസ് ഓഫീസര്‍മാരായ സുനിൽകുമാർ കെ, ശ്യാം ശശിധരൻ, അമൽ ഷാ മാഹീൻകുട്ടി, അജു ജോസഫ്, പ്രദീപ് എം.ജി, ജോസഫ് കെ.ജി, അരുൺ ലാൽ വനിത സിവിൽ എക്സെെസ് ഓഫീസര്‍ പ്രിയ കെ.എം, സിവിൽ എക്സെെസ് ഓഫീസര്‍ ഡ്രെെവർ ബിബിൻ ജോയി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.