കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വച്ഛതാ പഖ്വാദാ ക്യാമ്പയിൻ പാലായിൽ ഉദ്ഘാടനം ചെയ്യും.

പാലാ; ഈ വർഷത്തെ "സ്വച്ഛതാ പഖ്വാദാ " പദ്ധതികളുടെ പ്രചരണ ക്യാമ്പയിൻ   പാലാ, ചാവറ CMI പബ്ലിക് സ്കൂളിൽ വച്ച് ജൂലൈ 2-ാം തീയതി രാവിലെ 9.30 ന് നടത്തപ്പെടും.

ദേശീയ സ്വച്ഛതാ മിഷൻ പൊതുതുമേഖലാ എണ്ണ കമ്പനികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തപ്പെടുന്ന സ്വച്ഛതാ പഖ്വാദ പദ്ധതിയുടെ ഈ വർഷത്തെ  ക്യാമ്പയിൻ ജൂലെ 1-ാം തീയതി മുതൽ 15-ാം തീയതി വരെയാണ് നടക്കുന്നത്.

രാജ്യത്തെ മാലിന്യ നിർമ്മാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ ബോധവൽക്കരണ പ്രവർത്തനമാണ് സ്വച്ഛതാ പഖ്വാദാ.

പാലാ ചാവറ CMI പബ്ലിക് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടും ശുചീകരണ സന്ദേശം നൽകിയും പരിപാടിയുടെ ഉദ്ഘാടനം , കേന്ദ്ര മന്ത്രി ( പെട്രോളിയം & നാച്ചുറൽ ഗ്യാസ് , ടൂറിസം ) സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കും. വിദ്യാർത്ഥികൾക്ക്  വൃക്ഷതൈകൾ സമ്മാനിക്കും.

വിദ്യാർത്ഥികളെ വനവൽക്കരണത്തിലും പാരിസ്ഥിതിക സുസ്ഥിരതയിലും സജീവ പങ്കാളികളാക്കുവാൻ യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛതാ പഖ്വാദാ പരിപാടികൾ സ്കൂളുകളിൽ നടത്തപ്പെടുന്നത്.

ഈ പരിപാടിയിൽ വച്ച് പാലാ ചാവറ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളുടെ  കലാവേദിയായ   സർഗ്ഗസംഗമത്തിനും സുരേഷ് ഗോപി തിരിതെളിയിക്കും.

ഭാരത് പ്രെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. ശങ്കർ  അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് CMI സ്വാഗതം ആശംസിക്കും. 

BPCL  കമ്പനി ജനറൽ മാനേജർ ജോർജ്ജ് തോമസ് (അർജ്ജുനാ അവാർഡ് ജേതാവ്) , പാലാ ബ്രില്യൻ്റ് ഡയറക്ടർ ജോർജ്ജ് തോമസ് ,  സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ പോൾസൺ CMI ,  സ്കൂൾ വിദ്യാർത്ഥി പ്രതിനിധി ദേവിക നായർ   തുടങ്ങിയവർ ആശംസകൾ നേരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !