ലണ്ടൻ; ബ്രിട്ടനും തെക്കൻ യൂറോപ്പും കനത്ത വേനൽച്ചൂടിൽ വലയുകയാണ്. ജൂലൈ ആരംഭിക്കുന്നതിന് മുൻപേ ലണ്ടൻ നഗരവും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ മറ്റ് പല നഗരങ്ങളും ഉഷ്ണതരംഗ ഭീഷണിയിലാണ്.
ഇന്ന് ലണ്ടനിലെ താപനില 34 ഡിഗ്രി സെൽഷ്യസ് ആണ്. ഉഷ്ണതരംഗം കൂടി എത്തുന്നതോടെ നഗരം കൂടുതൽ വെന്തുരുകും. ഇന്ന് ആരംഭിക്കുന്ന വിംബിൾഡൺ ടൂർണമെന്റും ബുധനാഴ്ച എഡ്ജ്ബാസ്റ്റണിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റും കനത്ത ചൂടിൽ താരങ്ങൾക്കും കാണികൾക്കും ഒരുപോലെ വെല്ലുവിളിയാകും.രാജ്യത്തിന്റെ തെക്കൻ ഭാഗം ചൂടിൽ പൊള്ളുമ്പോൾ സ്കോട്ട്ലൻഡ്, കംബ്രിയ, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായ മഴ ലഭിക്കുന്നുണ്ട്. ബുധനാഴ്ചയോടെ താപനില സാധാരണ നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ജൂലൈയിൽ കൂടുതൽ ദിവസങ്ങളിൽ ഉഷ്ണതരംഗവും 35 ഡിഗ്രി വരെ ചൂടും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
വടക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഉഷ്ണക്കാറ്റ് തെക്കൻ യൂറോപ്പിനെ ചുട്ടുപൊള്ളിക്കുന്നതിനിടയിലാണ് ബ്രിട്ടണിലും ഉഷ്ണതരംഗം ജനജീവിതം ദുസ്സഹമാക്കുന്നത്. ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ പലയിടത്തും താപനില ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. പോർച്ചുഗലിലും സ്പെയിനിലും 46 ഡിഗ്രി വരെ താപനില ഉയർന്ന പ്രദേശങ്ങളുണ്ട്.
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാനും തണ്ണിമത്തൻ, വെള്ളരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. കോട്ടൺ, ലിനൻ വസ്ത്രങ്ങൾ ധരിക്കാനും തൊപ്പിയും സൺഗ്ലാസും ഉപയോഗിച്ച് ശരീരം സംരക്ഷിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.