കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് തയാറാക്കിയ കൊലപ്പെടുത്താനുള്ളവരുടെ ഹിറ്റ്ലിസ്റ്റിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെയും പേരുകളും.
മുന്നിടങ്ങളിൽ നിന്നാണ് പിടിച്ചെടുത്ത ഹിറ്റ്ലിസ്റ്റിൽ മുൻ ജില്ലാ ജഡ്ജി ഉൾപ്പെടെ 977 പേരുടെ വിവരങ്ങളാണുള്ളത്.ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ അധികവും ആർഎസ്എസ് ബിജെപി നേതാക്കളെന്ന് എൻഐഎ സ്ഥിരീകരിച്ചു. പട്ടികയിൽ ഉൾപ്പെട്ട റിട്ട. ജഡ്ജി ആലുവ സ്വദേശിയാണ്.
ആലുവ സ്വദേശികളായ മറ്റ് രണ്ടു പേരെക്കുറിച്ചും ഹിറ്റ്ലിസ്റ്റിൽ പരാമർശമുണ്ട്. ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്ന റിപ്പോർട്ടേഴ്സിന് 36 ചോദ്യങ്ങൾ അടങ്ങിയ ക്വസ്റ്റ്യൻ എയർ നൽകിയിരുന്നുവെന്നും കൃത്യം ആസൂത്രണം ചെയ്യുന്ന രീതി എങ്ങനെയെന്ന് വ്യക്തമാക്കുന്നതാകും ചോദ്യങ്ങളെന്നും എൻഐഎ പറയുന്നു.
ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹിറ്റ്ലിസ്റ്റിന്റെ വിവരങ്ങളുള്ളത്. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക പിടിച്ചെടുത്തുവെന്നും എൻഐഎ പറയുന്നു. അബ്ദുൽ വഹാബിന്റെ പേഴ്സിൽ നിന്ന് കണ്ടെടുത്ത 5 പേരുടെ ഹിറ്റ് ലിസ്റ്റിലാണ് മുൻ ജില്ലാ ജഡ്ജിയുടെ പേരുള്ളത്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 500 പേരുടെ പട്ടികയാണ്.
മുഹമ്മദ് സാദിഖിന്റെ കൈയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി. ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദീന്‍, അൻസാർ കെ പി, സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തപ്പോഴാണ് എൻഐഎ വിശദാംശങ്ങൾ കോടതിയിൽ നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.