ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും

നിലമ്പൂര്‍ ; ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും.

27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് നിലമ്പൂർ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചത്. ‌2016 നുശേഷം ആദ്യമായാണ് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നത്.

ഉച്ചയോടെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് സത്യപ്രതിജ്ഞാ തീയതിയും സമയവും അറിയിച്ചതെന്ന് യുഡിഎഫ് കേന്ദ്രങ്ങൾ അറിയിച്ചു. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന് മുന്നിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്യുക. 

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെത്തുന്നവരുടെ സത്യപ്രതിജ്ഞ നിയമസഭാ സമ്മേളന കാലയളവിലല്ലെങ്കിൽ സാധാരണയായി സ്പീക്കറുടെ ചേംബറിലാണ് നടത്താറുള്ളത്. യുഡിഎഫിന്റെ ആവശ്യപ്രകാരമാണ് ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് സത്യപ്രതിജ്ഞ മാറ്റിയതെന്നാണ് വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !