ഭാരതത്തെ അമ്മയായി കാണുന്നതിലും വിവാദം,ഭാരതാംബയെ മുറുകെ പിടിക്കുമെന്ന് ആവര്‍ത്തിച്ച് കേരളാ ഗവർണ്ണർ,

തിരുവനന്തപുരം; ചെറുപ്പം മുതലുള്ള ആര്‍എസ്എസ് ബന്ധം വിവരിച്ചും ഭാരതാംബാ സങ്കൽപം ജീവിതത്തിന്റെ ഭാഗമെന്ന് ഉറപ്പിച്ചു പറഞ്ഞും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.


ഭാരതാംബാ സങ്കല്പം ഉറച്ചത് അടിയന്തരാവസ്ഥാ കാലത്താണെന്നും ബിജെപി മുഖപത്രത്തിലെ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി. രാജ്ഭവനിലെ ആര്‍എസ്എസുകാര്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച മന്ത്രി വി. ശിവന്‍കുട്ടി, നേരിടാന്‍ എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉണ്ടാകുമെന്നും വെല്ലുവിളിച്ചിരുന്നു.വിവാദം കത്തിപ്പടരുന്നതിനിടയിലും ഭാരതാംബയെ മുറുകെ പിടിക്കുമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍.
കുട്ടിക്കാലം മുതലുള്ള ആര്‍എസ്എസ് ആഭിമുഖ്യം വിവരിച്ചു കൊണ്ടാണ് ബിജെപി മുഖപത്രത്തിന് ഗവര്‍ണര്‍ അഭിമുഖം നൽകിയത്. ഭാരതാംബ സങ്കൽപം മനസില്‍ ശക്തമായത് അടിയന്തരാവസ്ഥക്കാലത്താണെന്നും ജയിലില്‍ കിടന്നപ്പോള്‍ ഉറച്ചെന്നും പ്രത്യയ ശാസ്ത്രത്തിനും രാഷ്ട്രീയത്തിനും മുകളില്‍ ഭാരതമാതാ സങ്കൽപത്തെ കാണാനായെന്നും ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കുന്നുണ്ട്.
രാജ്ഭവനിലെ പരിപാടികളില്‍ കണ്ട കാവിക്കൊടിയേന്തിയ ഭാരതമാതാ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്ന് ഗവര്‍ണറുടെ വാക്കുകള്‍ അടിവരയിടുകയാണ്. അതേസമയം തെരുവിലെ യുദ്ധത്തിനു രാജ്ഭവനെ പഴിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി. തനിക്കും ഓഫിസിനും നേരെയുണ്ടായ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ രാജ്ഭവന്‍റെ ഉപദേശമാണെന്നും ശിവൻകുട്ടി ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !