കോട്ടയം;പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോർജ്ജ് മകൻ ജോജോ ജോർജ്ജ് (29 വയസ്സ് )ആണ് പാലാ പോലീസിന്റെ പിടിയിലായത്.
ഇന്നലെ (22.6.2025) ഉച്ച തിരിഞ്ഞ് പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ച് പോക്കറ്റിൽ ഉണ്ടായിരുന്ന 3000/- രൂപ അടങ്ങിയ പഴ്സും 13000/- രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുത്ത സംഭവത്തിൽ പ്രതിയായ ജോജോയെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, സന്തോഷ് കെ സി, ബിജു ചെറിയാൻ, ഹരിഹരൻ, സി പി ഒ ജോസ് ചന്ദർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പാലാ പോലീസ് കാപ്പ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.