യാത്രക്കാരനെന്ന നിലയില്‍ കണ്‍ട്രോള്‍ റൂമിലേക്ക് മന്ത്രിയുടെ ഫോൺ കാൾ,തെറിച്ചത് 9 കണ്ടക്ടര്‍മാര്‍

തിരുവനന്തപുരം; യാത്രക്കാരനെന്ന നിലയില്‍ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലേക്ക് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ വിളിച്ചപ്പോള്‍ തെറിച്ചത് 9 കണ്ടക്ടര്‍മാര്‍.

കഴിഞ്ഞ ദിവസം മന്ത്രി കണ്‍ട്രോള്‍ റൂമിലേക്കു വിളിച്ചപ്പോള്‍ ആദ്യം ആരും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ എടുത്തവരാകട്ടെ കൃത്യമായി മറുപടി നല്‍കിയുമില്ല.

ഇത്തരത്തില്‍ മറുപടി നല്‍കാതിരുന്ന വനിതാ ജീവനക്കാര്‍ അടക്കം 9 കണ്ടക്ടര്‍മാരെ മന്ത്രിയുടെ നിര്‍ദേശപ്രകാരം സ്ഥലം മാറ്റി.അതേസമയം അന്നു ഡ്യൂട്ടിയില്‍ ഇല്ലാതിരുന്നവര്‍ക്കെതിരെയും നടപടി ഉണ്ടായതായി ആക്ഷേപമുണ്ട്.

 

കണ്‍ട്രോള്‍ റൂം സംവിധാനം ഒഴിവാക്കുകയാണെന്നും പകരം ആപ്പ് സംവിധാനം ഉണ്ടാക്കുമെന്നും നേരത്തെ മന്ത്രി ഗണേഷ് കുമാറും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !