ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ ഷി മിംഗ്സെയെ യുഎസിൽ നിന്ന് നാടുകടത്തണമെന്ന് ആവശ്യം...!

വാഷിങ്‌ടൻ ;ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ ഷി മിംഗ്സെയെ യുഎസിൽ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ രാഷ്ട്രീയ നിരീക്ഷക ലോറ ലൂമർ.

ഇപ്പോൾ മാസച്യുസിറ്റ്‌സിൽ താമസിക്കുന്ന ഷി മിംഗ്സെ ഹർവഡിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.യുഎസ് മണ്ണിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഗാർഡുകൾ ഷി മിംഗ്സെക്ക് സ്വകാര്യ സുരക്ഷ നൽകുന്നുണ്ടെന്നും ലോറ ലൂമർ കൂട്ടിച്ചേർത്തു.
പക്ഷേ ഉന്നിയിച്ച ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനുള്ള തെളിവൊന്നും ലോറ ലൂമർ പുറത്തുവിട്ടിട്ടില്ല. സമൂഹമാധ്യമത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെയും ടാഗ് ചെയ്ത് പോസ്റ്റ് ഇതിനകം വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം, ഷി മിംഗ്സെ യുഎസിൽ താമസിക്കുന്നുണ്ടെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല. 

പഠനം പൂർത്തീകരിച്ച ഷി മിംഗ്സെ ചൈനയിലേക്ക് മടങ്ങിയതായി 2015ൽ റിപ്പോർട്ടുകളുണ്ടായിരുന്നു അമേരിക്കൻ അക്കാദമിക്, നയതന്ത്ര മേഖലകളിൽ ചൈനയുടെ സ്വാധീനം വർധിച്ചു വരുന്നതിന് ട്രംപ് ഭരണകൂടത്തിന് ആശങ്കയുണ്ട്. 

ഇതോടെയാണ്  രാജ്യാന്തര വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ നിയമങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങളിലും കടുത്ത നടപടി ട്രംപ് ഭരണകൂടം സ്വീകരിച്ചത്. നിലവിൽ ഈ വിഷയത്തിൽ ഹർവഡ് യൂണിവേഴ്സിറ്റിയുമായി  ട്രംപ് ഭരണകൂടം നിയമപോരാട്ടത്തിലാണ്.

ആരാണ് ഷി മിംഗ്സെ? 1992ൽ ജനിച്ച ഷി മിംഗ്സെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും പ്രശസ്ത സോപ്രാനോ ഗായിക പെങ് ലിയുവാന്റെയും ഏക മകളാണ്. അപൂർവമായി മാത്രമാണ് ഷി മിംഗ്സെ മാതാപിതാക്കളുടെ കൂടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത്.

2008ലെ സിചുവാൻ ഭൂകമ്പത്തിൽ സന്നദ്ധ സേവനം നടത്തിയിട്ടുള്ള ഷി മിംഗ്സെ ഹർവഡിൽ നിന്ന് സൈക്കോളജിയും ഇംഗ്ലിഷുമാണ് പഠിച്ചത്. വ്യാജ പേരിലാണ് യുഎസിൽ ഷി മിംഗ്സെ താമസിച്ചിരുന്നത്. അവരുടെ യഥാർഥ പേര് ഏതാനും അധ്യാപകർക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമേ അറിയൂ എന്നാണ് റിപ്പോർട്ടുകൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !