നാട്ടിൽ, അതായത് ഇന്ത്യയിൽ ജനിച്ചു വളർന്ന് സാമ്പത്തികമായി മാതാപിതാക്കളുടെ തണലിൽ അല്ലെങ്കിൽ പഠിച്ചു ജോലിനേടി ജീവിക്കുന്നവർക്ക് ഈ "ഇക്കണോമിക് മൈഗ്രന്റ്" വാക്ക് ഒരിക്കലും സുപരിചിതമല്ല. കാരണം അവർ നാട്ടിലെ പരിതഃസ്ഥിതികളുമായി പൊരുതി, കരുതി ജീവിയ്ക്കുന്നു. അവർക്ക് സാമ്പത്തിക ഭദ്രതയും സ്ഥിര വരുമാനവും മനസ്സമാധാനവും ഉണ്ടാകുന്നു. അല്ലെങ്കിൽ വീട്ടിൽ മാതാപിതാക്കളെ ഒറ്റയ്ക്ക് ആക്കേണ്ടി വരിക, തുടങ്ങിയ പ്രശ്നങ്ങൾ ഉരുത്തിരിയുന്നു. ഇത്തരക്കാരും വ്യാപാരികളും സ്വയം തൊഴിലുകാരും നാട്ടിൽ തളച്ചിടപ്പെടുന്നു. അതായത് കുടിയേറ്റത്തെ അതിന്റെ ഉദ്ദേശ്യം സാമ്പത്തികമായി വരുമ്പോൾ ഇക്കണോമിക് മൈഗ്രന്റ് എന്ന പദം ഉരുത്തിരിയുന്നു.
അഭയാർത്ഥി അല്ലെങ്കിൽ Refugee ?
പീഡനം, സംഘർഷം അല്ലെങ്കിൽ അക്രമം എന്നിവയെക്കുറിച്ചുള്ള നല്ല അടിസ്ഥാനത്തിലുള്ള ഭയം കാരണം സ്വന്തം രാജ്യം വിട്ടുപോകാൻ നിർബന്ധിതനാകുകയും ഈ അപകടസാധ്യതകൾ കാരണം തിരികെ പോകാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഒരാളാണ് അഭയാർത്ഥി.
എന്താണ് മൈഗ്രന്റ് അല്ലെങ്കിൽ കുടിയേറ്റക്കാരൻ ?
ഒരു രാജ്യത്തിനുള്ളിൽ (ആന്തരിക കുടിയേറ്റം) അല്ലെങ്കിൽ അന്താരാഷ്ട്ര അതിർത്തികൾ കടന്ന് (അന്താരാഷ്ട്ര കുടിയേറ്റം) ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് ആളുകളുടെ ചലനത്തെയാണ് കുടിയേറ്റം എന്ന് പറയുന്നത്.
സാമ്പത്തിക അവസരങ്ങൾ, കുടുംബ പുനരേകീകരണം, അല്ലെങ്കിൽ സംഘർഷങ്ങളിൽ നിന്നോ ദുരന്തങ്ങളിൽ നിന്നോ അഭയം തേടൽ തുടങ്ങിയ വിവിധ ഘടകങ്ങളാൽ നയിക്കപ്പെടുന്ന സ്ഥിരമായോ താൽക്കാലികമായോ ഉള്ള ഒരു നീക്കമാണിത്.
കുടിയേറ്റം, ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്കുള്ള ആളുകളുടെ നീക്കത്തെ വിശാലമായി തരംതിരിക്കാം, ആഭ്യന്തര കുടിയേറ്റം (ഒരു രാജ്യത്തിനുള്ളിൽ) അന്താരാഷ്ട്ര കുടിയേറ്റം (രാജ്യ അതിർത്തികൾ കടന്നുള്ള). അന്താരാഷ്ട്ര കുടിയേറ്റത്തിൽ കുടിയേറ്റം (ഒരു രാജ്യത്തേക്ക് പ്രവേശിക്കൽ), കുടിയേറ്റം (ഒരു രാജ്യം വിടൽ) എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കുടിയേറ്റത്തെ അതിന്റെ ഉദ്ദേശ്യം (ഉദാ. സാമ്പത്തിക, കുടുംബ പുനരേകീകരണം, അഭയാർത്ഥി), ദൈർഘ്യം (ഉദാ. താൽക്കാലികം, സ്ഥിരം), പ്രകൃതി (ഉദാ. നിർബന്ധിതം, സ്വമേധയാ) എന്നിവയെ അടിസ്ഥാനമാക്കി തരംതിരിക്കാം.
കൂടുതൽ വിശദമായ വിശദീകരണം ഇതാ:
- ആഭ്യന്തര കുടിയേറ്റം: ഗ്രാമീണ-നഗര കുടിയേറ്റം, ഒരു രാജ്യത്തിനുള്ളിലെ ഗ്രാമങ്ങളിൽ നിന്ന് നഗരപ്രദേശങ്ങളിലേക്കുള്ള നീക്കം. നഗര-ഗ്രാമീണ കുടിയേറ്റം: ഒരു രാജ്യത്തിനുള്ളിലെ നഗരങ്ങളിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്കുള്ള നീക്കം. ഗ്രാമീണ-ഗ്രാമീണ കുടിയേറ്റം: ഒരു രാജ്യത്തിനുള്ളിലെ വ്യത്യസ്ത ഗ്രാമപ്രദേശങ്ങൾക്കിടയിലുള്ള നീക്കം. നഗര-നഗര കുടിയേറ്റം: ഒരു രാജ്യത്തിനുള്ളിലെ വ്യത്യസ്ത നഗരപ്രദേശങ്ങൾക്കിടയിലുള്ള നീക്കം.
- അന്താരാഷ്ട്ര കുടിയേറ്റം: ഒരു പുതിയ രാജ്യത്തേക്കുള്ള ആളുകളുടെ നീക്കം. അവരുടെ മാതൃരാജ്യത്തിന് പുറത്തേക്കുള്ള ആളുകളുടെ നീക്കം.
- അഭയാർത്ഥി കുടിയേറ്റം: പീഡനം, സംഘർഷം അല്ലെങ്കിൽ അക്രമം എന്നിവ കാരണം നിർബന്ധിത കുടിയേറ്റം. (അഭയാർത്ഥികൾ: പീഡനഭയം മൂലം മറ്റൊരു രാജ്യത്ത് സംരക്ഷണം തേടുന്ന വ്യക്തികൾ)
- താത്കാലിക കുടിയേറ്റം: വിദേശത്ത് ജോലി ചെയ്യുകയോ പഠിക്കുകയോ പോലുള്ള ഒരു നിശ്ചിത കാലയളവിലേക്കുള്ള കുടിയേറ്റം.
- സ്ഥിര കുടിയേറ്റം: ഒരു പുതിയ രാജ്യത്ത് സ്ഥിരതാമസമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ചലനം.
- നിർബന്ധിത കുടിയേറ്റം: യുദ്ധം, പീഡനം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള ഘടകങ്ങളാൽ നയിക്കപ്പെടുന്ന കുടിയേറ്റം.
- സ്വമേധയാ ഉള്ള കുടിയേറ്റം: മികച്ച അവസരങ്ങൾ തേടുകയോ കുടുംബത്തിൽ ചേരുകയോ പോലുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പിനാൽ നയിക്കപ്പെടുന്ന കുടിയേറ്റം. ജോലി അല്ലെങ്കിൽ സാമ്പത്തിക കാരണങ്ങളാൽ.
- സാമ്പത്തിക കുടിയേറ്റം (ഇക്കണോമിക് മൈഗ്രന്റ്): മികച്ച സാമ്പത്തിക അവസരങ്ങൾക്കായുള്ള ആഗ്രഹത്താൽ പ്രചോദിതമായ കുടിയേറ്റം.
- കുടുംബ പുനരേകീകരണ കുടിയേറ്റം: ഇതിനകം കുടിയേറിയ കുടുംബാംഗങ്ങളോടൊപ്പം ചേരാനുള്ള കുടിയേറ്റം.
- ചെയിൻ മൈഗ്രേഷൻ: ഇതിനകം ഒരു ലക്ഷ്യസ്ഥാനത്തേക്ക് കുടിയേറിയ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ചേരാൻ ആളുകൾ കുടിയേറിയ ഒരു പ്രക്രിയ. ആളുകൾ ഘട്ടം ഘട്ടമായി ഒരു ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന ഒരു പ്രക്രിയ, പലപ്പോഴും ചെറിയ സമൂഹങ്ങളിൽ നിന്ന് ആരംഭിച്ച് വലിയ നഗരപ്രദേശങ്ങളിലേക്ക് മാറുന്ന പ്രക്രിയ.
സാധാരണ ഗതിയിൽ ഇന്ത്യൻ പാസ്പോർട്ട് മാറ്റി, വിദേശ പാസ്സ്പോർട്ടുകൾ കുടിയേറ്റ രാജ്യത്തിന്റെ സ്വീകരിക്കുന്നത്, പ്രവാസിയുടെ "പിടിച്ചു നിൽപ്പ്", അതായത് "നിലനിൽപിന്" വേണ്ടിയാണ്. ജനിച്ചത് ഇന്ത്യയിൽ ആയാലും ജീവിതം കരുപ്പിടിപ്പിച്ചത് കുടിയേറ്റ രാജ്യത്തായിരിക്കുമ്പോൾ, വിവിധ വിസ നിയമങ്ങൾ കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ നിലവിൽ ഉണ്ട്. അതിനെ മറികടക്കാൻ വേണ്ടി പെർമനെന്റ് വിസ, ലോങ് ടേമം വിസ എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ചില രാജ്യങ്ങളിൽ പിന്നീട് നാട്ടിൽ പോയി താമസിച്ചു 3 മാസം കഴിഞ്ഞു തിരികെ വരുമ്പോൾ വിസ ഉള്ള പ്രവാസികളെ തിരിച്ചു കയറ്റിയെന്നു വരില്ല. ആയതിനാൽ മിഡ്‌ഡിൽ ഈസ്റ്റ് രാജ്യങ്ങൾ (ഗൾഫ് രാജ്യങ്ങൾ) ഒഴികെ മറ്റ് രാജ്യങ്ങൾ (അമേരിക്ക, യൂറോപ്പ്,യുകെ,ഓസ്ട്രേലിയ ..മുതലായവ ) നൽകുന്ന പൗരത്വം സ്വീകരിക്കാൻ പ്രവാസി നിർബന്ധിതരാകുന്നു.
എന്നാൽ അവിടെയും ചില പ്രശ്‌നങ്ങൾ പ്രവാസി പരിഹരിക്കേണ്ടി വരും, അതായത് ഇന്ത്യയുടെ നിയമം അനുസരിച്ചു, ഇന്ത്യൻ പാസ്സ്‌പോർട്ട് മാറ്റിയാൽ ഒരാൾ മറ്റൊരു രാജ്യത്തെ പൗരത്വം എടുക്കേണ്ടി വരും, അതായത് ഒരേ സമയം ഇന്ത്യ വേറൊരു രാജ്യത്തെ പൗരത്വത്തെ അംഗീകരിക്കില്ല.
യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും ഇത് ഡ്യൂവൽ സിറ്റിസൺ ഷിപ്പ് എന്ന് അറിയപ്പെടുന്നു. ഒരേ സമയം 2 പാസ്സ്പോർട്ടുകൾ കൈവശം വയ്ക്കാം. അതായത് ഇന്ത്യക്കാർ, ഇന്ത്യക്കാർ അല്ലാതാകേണ്ടി വരും അല്ലെങ്കിൽ ജോലി മുടങ്ങും ജോലി ചെയ്‌ത രാജ്യത്തു മേടിച്ച വീട്ടിൽ എത്താൻ പറ്റില്ല, പെൻഷൻ കിട്ടില്ല .. അങ്ങനെ നിരവധി പ്രശ്നങ്ങൾ അഭിമുഘീകരിക്കേണ്ടി വരുമ്പോൾ ഇന്ത്യക്കാർ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നു. പകരം ഇപ്പോൾ ഇന്ത്യ നൽകുന്ന വിസ (OCI : ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) എടുക്കുന്നു. ഇന്ത്യയിൽ വരുന്നു.. പോകുന്നു.
എന്നിരുന്നാലും ഇത്തരക്കാർക്ക് ആക്ഷേപമെന്നോണം ഇവരിൽ ചിലർക്ക് നാട്ടിൽ സ്വത്തുക്കളും മറ്റും ഉള്ളപ്പോൾ അല്ലെങ്കിൽ മറ്റു കുടിയേറ്റ രാജ്യത്തു കലാപമോ, പിരിച്ചു വിടലുകളോ ഉണ്ടായാൽ മാത്രം തിരികെ പോകാൻ വേണ്ടി ഫാമിലിയിൽ ഒരാൾ തിരിച്ചെത്തിയ്ക്കും എന്ന് ഒരു ഉറപ്പിൽ മാത്രം ഇന്ത്യൻ പാസ്പോർട്ട് സൂക്ഷിക്കുന്ന പ്രവണതയും ഉണ്ട്.
കൂടുതൽ ഇന്ത്യക്കാരും ഇതേ അവസ്ഥയിൽ സാമ്പത്തിക നേട്ടങ്ങൾക്കും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കുമായി കുടിയേറ്റം നടത്തുന്നു. ഇവരിൽ മിക്കവർക്കും മുകളിൽ പറഞ്ഞപോലെ സ്വന്തം രാജ്യത്തെ വേണ്ടാഞ്ഞിട്ടൊന്നും അല്ല സാഹചര്യങ്ങൾ നിമിത്തം കുടിയേറുന്നു. ഇവരിൽ ചിലർ അതാത് രാജ്യങ്ങളിൽ പൊതുസേവനത്തിൽ രാഷ്ട്രീയ സേവനത്തിൽ ഒരു കൈ നോക്കും.
കൂടാതെ ഓരോ മൂക്കിനും മൂലയിലും 10 പേർ മുതൽ വലിയ എണ്ണം വരെ ഒന്ന് ചേർന്ന് അസോസിയേഷനുകൾ പിറക്കുന്നു, ഇവർ ഒത്തുചേർന്ന് ഓണം.. പോലുള്ള ആഘോഷങ്ങളും മറ്റ് മതപരമായ ചടങ്ങുകളും നടത്തി വിദേശത്തു കഴിയുന്നു. നാട്ടിൽ നടക്കുന്ന വിവിധ തരം പരിപാടികൾ സ്പോൺസർ ചെയ്‌ത് എത്തിയ്ക്കുന്നു, കൂടാതെ സെലിബ്രിറ്റികളും മറ്റ് രാഷ്ട്രീയ - മത നേതാക്കളും ഈ കമ്മ്യൂണിറ്റിയിലേയ്ക്ക് എത്തുമ്പോൾ മത്സരം കൊഴുക്കട്ട പോലെ കൊഴുക്കുന്നു, ചക്കര കുറഞ്ഞ കൊഴുക്കട്ട ഓരോ തവണയും കൂടുതൽ കൂടുതൽ ചക്കര ചേർത്ത് ശരിയാക്കുന്നപോലെ ഒന്നിന് പുറകെ കമ്മ്യൂണിറ്റി വളരും കുടിയേറ്റക്കാരന്റെ ഒരു നേരത്തെ അനുഭവത്തിനു ലക്ഷങ്ങൾ ചിലവാകുന്നു, അതിന് വേണ്ടി ഓവർടൈം ചെയ്യുന്നു..
ഇവരിൽ ചില കുടിയേറ്റക്കാർ കുടിയേറിയ നാട്ടിൽ ചില ബിസ്സിനസ്സുകൾ ഇന്ത്യക്കാർക്ക് വേണ്ടി നടത്തുന്നു. അതായത് ഉപ്പ്.. തൊട്ടു കർപ്പൂരം വരെ ഉള്ള ചെറിയ ദേശി കടകൾ (വിദേശത്തെ മലയാളി - ഇന്ത്യൻ കടകൾ ) ഉദാഹരങ്ങൾ മാത്രം. നാട്ടിൽ നിന്നും പോയാലും ഇന്ത്യക്കാർക്ക് ഇന്ത്യൻ ഫുഡും ഇന്ത്യൻ ശൈലികളും ഉപേക്ഷിക്കാൻ കഴിയില്ല അതിനെ കുടിയേറ്റക്കാർ തന്നെ ബിസ്സിനെസ്സിലൂടെ മുതലെടുക്കുന്നു, സാധങ്ങൾ എത്തിക്കുന്നു. കച്ചവടം പൊടി പൊടിപൊടിയ്ക്കുന്നു.
ഇവരിൽ ചിലർ കാശ് ഉണ്ടാക്കി നാട്ടിൽ പോയി ജീവിക്കാം എന്ന് കരുതുന്നു, അപ്പോൾ ഇവിടെ ലഭിച്ചപോലെ സൗജന്യ ചികിത്സ ( സാലറിയിൽ നിന്നും ടാക്‌സ് കൊടുത്താൽ) ലഭിയ്ക്കുന്ന അവസ്ഥായൊക്കെ മാറും സ്വയം ക്യാഷ് മുടക്കണം അല്ലെങ്കിൽ നാട്ടിൽ ഒരു ഇൻഷുറൻസ് വിദേശത്തു മറ്റൊരു ഇൻഷുറൻസ് എന്ന രീതിയിൽ ഇരട്ടിച്ചിലവിലേയ്ക്ക് കാര്യങ്ങൾ മാറും.അതുപോലെ നാട്ടിൽ വീടുള്ളവർ 2 വീടുകൾക്ക് ചിലവുകൾ നടത്തേണ്ടി വരും. ഫലത്തിൽ നാട്ടിലെ താമസിക്കാത്ത വീട് പൂട്ടി കിടന്നു നശിക്കും. വരുമ്പോൾ മാത്രം താമസം അതും 12 മാസത്തിൽ ഒരു തവണ.
ഇതെല്ലാം കൂടി കഴിയുമ്പോൾ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിയുന്നു, മാതാപിതാക്കൾ അല്ലെങ്കിൽ ഉറ്റ ബന്ധുക്കളുടെ കാലശേഷം പ്രവാസി നാട്ടിലേയ്ക്ക് യാത്രകൾ ചുരുക്കുന്നു. നാട്ടിൽ ഇടയ്ക്ക് വരാത്ത പ്രവാസിയെ നാട്ടുകാർ വരുത്തനായി കാണുന്നു. കൂട്ടുകാരും വീട്ടുകാരും ഇല്ലാതെ നാട്ടിൽ ഒറ്റപ്പെടുന്ന പ്രവാസി ഉള്ള രാജ്യത്തു ജീവിയ്ക്കുന്നു അപ്പോൾ അവനെ ആര് അക്രമിച്ചാലും ഓടിച്ചാലും അതെല്ലാം സഹിച്ചു കഴിയേണ്ട അവസ്ഥയിൽ ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.
സ്വന്തം രാജ്യത്തിന്റെ അതായത് ഇന്ത്യൻ പാസ്സ്‌പോർട്ട് ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരാൾക്ക് സുരക്ഷിതത്വം നൽകുമ്പോൾ പ്രവാസിയ്ക്കും ജനിച്ച മക്കൾക്കും നാട് അന്യം നിന്ന് പോയിരിക്കും കാരണം അവർക്ക് മറ്റൊന്നും അറിയില്ല. നാട്ടിലെത്തുമ്പോൾ യൂറോപ്പിൽ നിന്നും യുകെയിൽ നിന്നും അമേരിക്കയിൽ നിന്നും എത്തുന്ന കുട്ടികൾക്ക് നാട്ടിലെ ഭാഷ, സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടാകും, പുറത്തിറങ്ങി നടക്കാൻ അപരിചിതത്വം മറ നീക്കി പുറത്തുവരും സഹായത്തിനു എന്ത് ചെയ്യണം എന്ന് അറിയില്ല..! ആരെ വിളിയ്ക്കണം എന്ന് അറിയില്ല..! സ്വന്തം രാജ്യത്തെ ബുദ്ധിമുട്ടുകൾക്കിടയിൽ.. കുടിയേറ്റ രാജ്യത്തുള്ള കൂട്ടുകാർ തുണയാകും സൗകര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കും മറ്റു രാജ്യങ്ങളിലെ അതിക്രമങ്ങൾ അവർക്ക് ചെറുതായി തോന്നും ..
വിലയേറിയ യോഗ്യതകളും കഴിവുകളും അനുഭവങ്ങളും സമ്പത്തും ഉണ്ടെങ്കിലും അവരെ തിരിച്ചെത്തിക്കാൻ, പ്രവാസിക്ക് വേണ്ടി യാതൊരു വിധ സൗകര്യങ്ങളും ഒരു സർക്കാരും ഇന്ത്യയിൽ ഒരുക്കില്ല.. പൗരത്വം പോലും നിഷേധിക്കപ്പെട്ട് സന്ദർശകനാകുമ്പോൾ .. അവരെ പരിഹസിക്കുന്ന തദ്ദേശീയർക്കിടയിൽ .. അവർ അലിഞ്ഞു ചേരും... വരാതെയാകും അപ്പോൾ ഇന്ത്യൻ പൗരത്വം അവർക്ക് ഒരു വിഘാതമല്ല.. അതെ അവർ സുരക്ഷിതരാണ് ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.