പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ പുതിയ ചാപ്ല്യനായി ഇടുക്കിക്കാരനായ ഫാ. ഫിലിപ്പ് പെരിന്നാട്ട്, ചുമതലയേറ്റു

നോക്ക് : ഗോള്‍വേ സീറോ-മലബാര്‍ മാസ് സെന്ററിന്റെ ചുമതലയിലേക്ക് മാറിയ തലശേരി രൂപതാംഗം ഫാ. ആന്റണി (ബാബു) പരത്തേപതിക്കലിന് പകരമായി പുതിയ സീറോ-മലബാര്‍ ചാപ്ല്യനായി ഫാ. ഫിലിപ്പ് പെരിന്നാട്ട് ചുമതലയേറ്റു. 

അയര്‍ലണ്ടിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ല്യനായി ഇടുക്കിക്കാരനായ ഫാ. ഫിലിപ്പ് പെരിന്നാട്ട് നിയമിതനായി. ഇടുക്കി രൂപതയിലെ വൈദികനായ ഫാ. ഫിലിപ്പ് പെരിന്നാട്ട് പാണ്ടിപ്പാറ ഇടവകാംഗമാണ് 

നോക്കിലെ ചാപ്ല്യനായി ചുമതലയേറ്റ ഫാ. ഫിലിപ്പിനെ ദേവാലയ റെക്ടര്‍ റവ. ഫാ. റിച്ചാര്‍ഡ് ഗിബ്ബണ്‍സ്, ബെല്‍ഫാസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് ഭരണികുളങ്ങര, ഗോള്‍വേ റീജിയണല്‍ ഡയറക്ടര്‍ ഫാ. ആന്റണി പരത്തേപതിക്കല്‍ , സീറോ-മലബാര്‍ നോക്ക് മാസ് സെന്ററിന്റെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

മുന്‍ വര്‍ഷങ്ങളിലെന്നപോലെ, നോക്ക് ദേവാലയത്തില്‍ എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും സീറോ-മലബാര്‍ കുര്‍ബാന തുടരും. ദേവാലയം സന്ദര്‍ശിക്കുന്ന വിശ്വാസികള്‍ക്ക് ആത്മീയ സഹായത്തിനും ഫാ. ഫിലിപ്പിന്റെ സേവനം ലഭിക്കും (0892787353).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !