അയർലണ്ടിലെ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നു, ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

ഡബ്ലിൻ: അയർലണ്ടിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു.

മെയ് 24 ന് ദ്രോഹഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000-ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കൊച്ചാലുങ്കൽ ജോസ്ജോൺ (ഇരവിമംഗലം) പ്രസിഡൻ്റ് ആയും, അലക്സ് മോൻ വട്ടുകുളത്തിൽ (ചെറുകര) സെക്രട്ടറി ആയും, അരുൺ തോമസ് കാടൻകുഴിയിൽ (പുന്നത്തുറ) ട്രഷറർ ആയും, ബിജു സ്റ്റീഫൻ മുടക്കോടിൽ (മ്രാല) പി ആർ ഓ ആയും പ്രവർത്തിക്കുന്ന കമ്മറ്റിയിൽ 25 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ജൂൺ 12-ന് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ നടന്ന ചടങ്ങിൽ 2023 -25 കാലഘട്ടത്തിലെ പ്രസിഡൻ്റ് ജോസ് ചാക്കോ പ്ലാമ്പറമ്പിൽ, സെക്രട്ടറി ഷാജുമോൻ ഒഴുകയിൽ എന്നിവർ ചേർന്ന് മെനോറ വിളക്ക് തെളിച്ചുകൊണ്ട് ഭാരവാഹിസ്ഥാനങ്ങൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു.

പ്രസ്തുത യോഗത്തിൽ 2025-27 വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആലോചിച്ചു രൂപരേഖ തയാറാക്കുകയും വനിതകൾക്കും യുവജനങ്ങൾക്കുമായുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ജന്മത്താലും കർമത്താലും പരസ്പര ബന്ധിതമായ ക്നാനായ സമൂഹത്തിൻ്റ ആത്മീയവും ഭൗതികവുമായ കെട്ടുറപ്പാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും, തനിമയിലും ഒരുമയിലും വിശ്വാസനിറവിലും കത്തോലിക്കാ സഭയുടെ അവിഭാജ്യ ഘടകമായ തങ്ങൾ പൂർവികർ പകർന്നു നൽകിയ പാരമ്പര്യം എന്നെന്നും കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞ ബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.

വാർത്ത:+353892613171 ബിജു സ്റ്റീഫൻ മുടക്കോടിൽ(PRO,KCAI)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !