ചികിത്സയ്ക്കായി നാട്ടുകാരുള്‍പ്പടെ സമാഹരിച്ചു നല്‍കിയ 16,000 രൂപ കാന്‍സര്‍ ബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവർന്നു.

ഇടുക്കി: അടിമാലിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലിൽ കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന് പരാതി. ഇടുക്കി അടിമാലി വിവേകാനന്ദ നഗറിലാണ് സംഭവം. കീമോതെറാപ്പിക്ക് ശേഷം വിശ്രമത്തിലായിരുന്ന കളരിക്കല്‍ ഉഷയ്ക്ക് നേരെയാണ് ക്രൂരതയുണ്ടായത്.

വായില്‍ തുണി തിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. ചികിത്സയ്ക്കായി കരുതിയ 16,000 രൂപയാണ് കവര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ഉഷയും ഭര്‍ത്താവും മകളുമാണ് കവര്‍ച്ച നടന്ന വീട്ടില്‍ താമസിച്ചുവരുന്നത്. കാന്‍സര്‍ രോഗത്താല്‍ ഏറെ ബുദ്ധിമുട്ടുന്ന ഉഷയുടെ ചികിത്സയ്ക്കായി നാട്ടുകാരുള്‍പ്പടെ പണം സമാഹരിച്ചു നല്‍കിയിരുന്നു.

സംഭവം നടക്കുന്ന ദിവസം ഉഷയുടെ മകളും ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. ഈ സമയമാണ് കീമോ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന ഉഷയ്ക്ക് നേരെ അക്രമി എത്തിയത്. ഉഷയെ കട്ടിലില്‍ കെട്ടിയിട്ട ശേഷം വായില്‍ തുണി തിരുകുകയായിരുന്നു. പിന്നാലെ പേഴ്‌സിലുണ്ടായിരുന്ന ചികിത്സയ്ക്കായി സമാഹരിച്ച പണമുള്‍പ്പടെയുള്ള 16,000 രൂപ കൈക്കലാക്കി ഇയാള്‍ കടന്നു കളഞ്ഞു.

അയല്‍ക്കാരെത്തിയാണ് ഉഷയെ കട്ടിലിൽ നിന്ന് കെട്ടഴിച്ച് വിട്ടത്.പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. സംഭവം നടന്ന വിവേകാന്ദ നഗറിൽ മോഷണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന സംശയത്തിലാണ് പൊലീസ്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !