അറിയാം വൈറ്റമിൻ ഡി, എല്ലുകള്‍ക്കും,തലമുടിക്കും,മാനസികമായ ആരോഗ്യത്തിനും,ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും, രോഗപ്രതിരോധ ശേഷിക്കും etc....

വിറ്റാമിന്‍ ഡി ശരീരത്തിന്റെ ചിയര്‍ ലീഡര്‍ പോലെയാണ്. എല്ലുകള്‍ക്കും, തലമുടിക്കും, മാനസികമായ ആരോഗ്യത്തിനും, ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും, രോഗപ്രതിരോധ ശേഷിക്കും എന്നുവേണ്ട ശരീരത്തിലെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അത്യാവശ്യമായ ഘടകമാണ് ഇത്.

ശരീരികമായി ക്ഷീണിതനാണെന്ന് സ്വയം നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്…ക്ഷീണം കാരണം തല പൊക്കാന്‍ സാധിക്കുന്നില്ലേ…ഒരു ദിവസം മുഴുവന്‍ അധ്വാനിച്ച് കഴിയുമ്പോള്‍ എപ്പോഴെങ്കിലും നമ്മള്‍ ക്ഷീണിതനാകും. പക്ഷേ എത്ര ഉറങ്ങിയിട്ടും മതിയാകാതെ, കാരണമില്ലാത്ത ക്ഷീണം പിടികൂടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം വൈറ്റമിന്‍ ഡി ആവശ്യപ്പെടുന്നുണ്ടെന്ന് കരുതാം.അസുഖങ്ങള്‍ വിട്ടുമാറുന്നില്ലേ..

പനി , ജലദോഷം, തുമ്മല്‍ അങ്ങനെ ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ അസുഖങ്ങള്‍ നിങ്ങളെ വിട്ടുമാറുന്നില്ലേ. അതിന് കാരണമുണ്ട് നിങ്ങളുടെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നു അതാണ് കാരണം. പ്രതിരോധ ശേഷിയുടെ കാര്യത്തില്‍ വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ ഡി കുറയുമ്പോള്‍ നിങ്ങള്‍ എല്ലാവിധ അണുബാധകള്‍ക്കും വിധേയമാകുകയും ചെയ്യുന്നു. ഇതിന്റെ കുറവ് പനി ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് കാരണമാകുന്നു.അസ്ഥികള്‍ വേദനിക്കുകയും ദുര്‍ബലമായി തോന്നുകയും ചെയ്യുന്നുണ്ടോ

അസ്ഥികള്‍ക്ക് വേദനയും ബലക്കുറവും തോന്നുമ്പോഴെല്ലാം നമ്മുടെ ധാരണ കാല്‍സ്യത്തിന്റെ കുറവായിരിക്കുമെന്നാണ്. പക്ഷേ വിറ്റാമിന്‍ ഡി ഇല്ലാതെ കാല്‍സ്യം അതിന്റെ ജോലി നന്നായി ചെയ്യില്ല. ചെറിയ നടത്തത്തിന് ശേഷം നിങ്ങളുടെ കാലുകള്‍ വേദനിക്കുന്നുണ്ടെങ്കില്‍ ഇതെല്ലാം വിറ്റാമിന്‍ ഡി യുടെ കുറവുകൊണ്ട് സംഭവിക്കുന്നതാവാം.

*സന്തോഷം കിട്ടുന്നില്ലേ… 

മാനസികമായി എപ്പോഴും അസ്വസ്ഥത തോന്നുക. വിഷാദവും ഉത്കണ്ഠയും തോന്നുക, സന്തോഷം തോന്നാതിരിക്കുക ഇങ്ങനെയൊക്കെ തോന്നാറുണ്ടോ. അതിന് കാരണം ഇതാണ്. സെറാടോണിന്‍ പോലുള്ള മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി റിസപ്റ്ററുകള്‍ നിങ്ങളുടെ തലച്ചോറിലുണ്ട്. വിറ്റാമിന്‍ ഡി യുടെ അളവ് കുറയുമ്പോള്‍ സന്തോഷത്തെ സഹായിക്കുന്ന രാസവസ്തുക്കളും കുറയുംഅമിതമായി വിയര്‍ക്കുന്നു.

വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങളിലൊന്നാണ് അമിതമായ വിയര്‍പ്പ്. കുഞ്ഞുങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് നിര്‍ണ്ണയിക്കാന്‍ അമിത വിയര്‍പ്പ് ഒരു ലക്ഷണമായി കണക്കാക്കാറുണ്ട്. നിങ്ങള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതിരുന്നാലും മറ്റ് അസുഖങ്ങളില്ലെങ്കിലും എപ്പോഴും വിയര്‍പ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി യുടെ കുറവ് പരിശോധിക്കേണ്ടതാണ്.മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം

ഷേവ് ചെയ്യുന്നതിനിടയില്‍ ഉണ്ടായ ഒരു മുറിവോ ജിമ്മില്‍നിന്ന് ഉണ്ടായ ഒരു ചെറിയ പോറലോ ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവായി കണക്കാക്കാം. ചര്‍മ്മ കോശങ്ങളുടെ വളര്‍ച്ചയിലും നീര്‍വീക്കം നിയന്ത്രിക്കാനും വിറ്റാമിന്‍ ഡി സഹായിക്കുന്നുണ്ട്.

*അസാധാരണമായ മുടികൊഴിച്ചില്‍ കുളിക്കുമ്പോള്‍ മുടി അല്‍പ്പം കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ അതിനപ്പുറം അസാധാരണമായ രീതിയില്‍ മുടി കൊഴിയുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ ഡി യുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ അവസ്ഥയായ അലോപ്പീസിയ ഏരിയേറ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിന്‍ ഡി യുടെ കുറവ് വളര്‍ച്ചാ ചക്രത്തെ തടസ്സപ്പെടുത്തുകയും പതിവിലും കൂടുതല്‍ മുടികൊഴിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നുദഹന പ്രശ്‌നങ്ങളും ദഹനക്കേടും

സീലിയാക്, ക്രോണ്‍സ് അല്ലെങ്കില്‍ ഐബിഎസ് പോലുളള കുടല്‍ രോഗമുള്ളവരില്‍ പലപ്പോഴും വിറ്റാമിന്‍ ഡി കുറവായിരിക്കും.ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാത്തതുകൊണ്ടല്ല, മറിച്ച് അവരുടെ ശരീരത്തിന് അത് നന്നായി ആഗിരണം ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണിത്. വിറ്റാമിന്‍ ഡി കൊഴുപ്പില്‍ ലയിക്കുന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് കൊഴുപ്പ് ആഗീരണം ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ വൈറ്റമിന്‍ ഡി യുടെ കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൊണ്ടായിരിക്കും. അതുകൊണ്ട് ദഹനം തകരാറിലാവുകയോ ഊര്‍ജ്ജം കുറവായിരിക്കുകയോ ചെയ്താല്‍

*ശ്രദ്ധിക്കേണ്ടതാണ്.ചെയ്യേണ്ട കാര്യങ്ങള്‍ വിറ്റാമിന്‍ ഡി യുടെ കുറവ് ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. ലളിതമായ രക്ത പരിശോധനയിലൂടെ നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ അളവ് പരിശോധിക്കാന്‍ കഴിയും. അതനുസരിച്ച് നിങ്ങളുടെ ഡോക്ടര്‍ സപ്ലിമെന്റുകള്‍ കഴിക്കാനോ സൂര്യപ്രകാശമേല്‍ക്കാനുളള നിര്‍ദ്ദേശമോ തന്നേക്കാം. അതുപോലെ മുട്ടയുടെ മഞ്ഞക്കരു, കൂണ്‍, സാല്‍മണ്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !