പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്സ്മാൻ ഹൃദയാഘാതം മൂലം മരിച്ചു.

ഫിറോസ്പൂർ: പഞ്ചാബിൽ ക്രിക്കറ്റ് കളിക്കിടെ ബാറ്റ്സ്മാൻ ഹൃദയാഘാതം മൂലം മരിച്ചു. ഫിറോസ്പൂരിലെ ഡിഎവി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഹർജീത് സിംഗ് എന്നയാൾ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചത്.

ഫിറോസ്പൂരിലെ ഗുരു ഹര് സഹായ് സ്വദേശിയാണിയാൾ. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബാറ്റ് ചെയ്യുകയായിരുന്ന ഹർജിത്, പന്ത് ബൗണ്ടറി കടത്തിയതിന് തൊട്ടുപിന്നാലെ ഗ്രൗണ്ടിൽ ഇരിക്കുന്നത് വീഡിയോയിലുണ്ട്. തുടർന്ന് സഹ ബാറ്റ്സ്മാനോട് സംസാരിക്കുകയും ഉടൻ കുഴഞ്ഞു വീഴുകയുമായിരുന്നു.
സഹകളിക്കാർ അടക്കം ഓടിയെത്തി ഉടൻ സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കായിക മത്സരങ്ങൾക്കിടെയും വ്യായാമം ചെയ്യുന്നതിനിടെയും ഇത്തരത്തിൽ ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നത് ഇതാദ്യമല്ല

. കഴിഞ്ഞ വർഷം ജൂണിൽ മുംബൈയിൽ സമാനമായ സംഭവം നടന്നിരുന്നു. 42 വയസ്സുള്ള രാം ഗണേഷ് തേവാർ ക്രിക്കറ്റ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !