മൾട്ടി-കാൻസർ ഏർലി ഡിറ്റക്ഷൻ (എംസിഇഡി) പരിശോധനയിലെ ടെക്നിക്ക് അറിയാം, ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും

പലപ്പോഴും കാൻസർ ആളുകൾ തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തിൽ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും. രോഗം എത്ര വേഗത്തിൽ കണ്ടെത്തപ്പെടുന്നോ, അത്രയും വേഗത്തിൽ ചികിത്സ തുടങ്ങാൻ കഴിയും ഇത് രോഗമുക്തി എളുപ്പത്തിലാക്കാൻ സഹായിക്കുന്നു.

രോഗനിർണയം വൈകുന്നതിനനസുരിച്ച് രക്ഷപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്ന രോഗമാണ് കാൻസർ. കഴിഞ്ഞ പതിറ്റാണ്ടുകളിലായി കാൻസർ ചികിത്സ രംഗത്ത് നിരവധി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്. കാൻസർ ഒരു തവണ വന്ന ആളുകൾക്ക് വീണ്ടും വരുന്ന പ്രവണതയും രോഗികളിൽ കൂടുതലായി കണ്ടുവരുന്നു.

ശാസ്ത്രത്തിന്റെ വളർച്ച കാൻസർ രോഗ നിർണയത്തിലും, ചികിത്സയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വ്യത്യസ്ത മാർഗങ്ങളിലൂടെ, ഫലപ്രദമായി രോഗമുക്തി നേടാവുന്ന നിരവധി കാൻസർ ചികിത്സ രീതികൾ ഇന്ന് നിലവിലുണ്ട്. ഇപ്പോഴിതാ കാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മൂന്ന് വർഷം മുമ്പ് തന്നെ കാൻസറിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയാണ് ഇക്കാര്യം കണ്ടെത്തുന്നത്. സാധാരണമായൊരു രക്തപരിശോധനയിൽ ഇത് കണ്ടെത്താൻ സാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. നേരത്തെ കാൻസർ കണ്ടത്തെുന്നത് ജീവന് ഭീഷണിയാകുന്നതിൽ നിന്നും അതിനെ തടയാൻ സാധിക്കുന്നതാണ്.

വർഷങ്ങളായി ആളുകളുടെ ബ്ലഡ് ശേഖരിച്ചിരിക്കുന്ന ആരിക് (ARIC) എന്ന എന്ന ആരോഗ്യപഠനത്തിൽ നിന്നും ജോൺസ് ഹോപ്കിൻസ് ടീം രക്തമെടുത്തു. 52 ആളുകളുടെ രക്തം പരിശോധിച്ചതിൽ നിന്നും 26 ആളുകൾക്ക് പിന്നീട് കാൻസർ സ്ഥിരീകരിച്ചിരുന്നു.

ഇതിൽ എട്ടാളുകൾക്കായി മൾട്ടികാൻസർ ഏർലി ഡിറ്റക്ഷൻ (Multicancer Early Detection) എന്ന സ്‌പെഷ്യൽ ലാബ് ടെസ്റ്റാണ് നടത്തിയത്. ഈ എട്ട് ആളുകൾക്കും നാല് മാസം കഴിഞ്ഞാണ് കാൻസറിന്റെ ലക്ഷണങ്ങൾ പോലും കാണിച്ചത്. ഈ എട്ട് പേരിൽ ചിലരുടെ പഴയ രക്ത സാമ്പിളുകൾ, അതായത് കാൻസർ നിർണയിക്കുന്നതിന് മൂന്ന് വർഷം മുന്നേയുള്ളത് പരിശോധിച്ചിരുന്നു. അപ്പോൾ മുതൽ ചിലരിൽ കാൻസറിന്റെ അടയാളങ്ങൾ കാണാമായിരുന്നു എന്ന് പഠനം വ്യക്തമാക്കുന്നു.

സർക്കുലേറ്റിങ് ട്യൂമർ ഡിഎൻഎ (സിടിഡിഎൻഎ) എന്നറിയപ്പെടുന്ന ഒരു തരം ജനിതക വസ്തുവാണ് ഗവേഷണത്തിന്റെ കാതൽ. കാൻസറിന്റെ ആദ്യ ഘട്ടങ്ങളിൽ ട്യൂമറുകൾ അവയുടെ ഡിഎൻഎയുടെ ശകലങ്ങൾ രക്തപ്രവാഹത്തിലേക്ക് പ്രവേശിപ്പിക്കുന്നു, പക്ഷേ അവ പ്രാരംഭ ഘട്ടത്തിലായതിനാൽ ഇത് വളരെ മൈന്യുട്ടായിട്ടായിരിക്കും കാണപ്പെടുക

ഈ ശകലങ്ങളെ തിരിച്ചറിയാനായി ശാസ്ത്രജ്ഞർ മൾട്ടി-സ്റ്റെപ്പ് അൽഗോരിതങ്ങളും ക്രോസ്-ചെക്കുകളും ഉപയോഗിച്ച് രക്ത സാമ്പിളുകൾ സ്‌കാൻ ചെയ്തു. രക്തത്തിലെ ക്യാൻസർ ബാധയേറ്റ ജനിതക മാറ്റങ്ങൾ പരിശോധിക്കുന്നതിനായി രൂപകൽപ്പന ചെയ്ത മൾട്ടി-കാൻസർ ഏർലി ഡിറ്റക്ഷൻ (എംസിഇഡി) പരിശോധനയുടെ അടിസ്ഥാനം ഈ ടെക്‌നിക്കാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !